വൈദ്യന് വന്നൊരു രോഗം
വൈദ്യന് വന്നൊരു രോഗം....
വയസ്സ് കാലത്തെ അനുരാഗം....
ഒറ്റമൂലി വേണം അഷ്ടാംഗഹൃദയത്തിൽ
വാഗ്ഭടൻ വിധിയ്ക്കാത്ത യോഗം....
വാഗ്ഭടൻ വിധിയ്ക്കാത്ത യോഗം......(2)
(വൈദ്യന് വന്നൊരു രോഗം)
മിടുമിടുക്കി പെണ്ണിന്റെ മനം കലക്കി കണ്ണിന്റെ
വടക്കോട്ട് പോയവേര്
മണിമലരിൻ ചേലുള്ള തുടുതുടുത്ത ചുണ്ടിന്റെ
മധുരത്തേൻ തെളിനീര്.......(2)
കയ്യോടെ ചാലിച്ച് കണ്ണടച്ച് സേവിച്ചാൽ മാറാത്ത രോഗമുണ്ടോ.....
അളിയാ തീരാത്ത രാഗമുണ്ടോ......(പല്ലവി)
വൈദ്യന് വന്നൊരു രോഗം....
പവിഴമല്ലി പൂക്കുന്ന ചൊകചൊകന്ന കവിളിന്റെ
പടിഞ്ഞാട്ട് പോയവേര്....
അഴകലയിൽ നീന്തി വരും അന്നനട പെണ്ണിന്റെ
പൊയ്യഴകിൽ തെളിനീര്..... (2)
കയ്യോടെ ചാലിച്ച് കണ്ണടച്ച് സേവിച്ചാൽ മാറാത്ത രോഗമുണ്ടോ.....
അളിയാ തീരാത്ത രാഗമുണ്ടോ......(പല്ലവി)
വൈദ്യന് വന്നൊരു രോഗം....
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Vaidyanu vannoru rogam
Additional Info
Year:
1993
ഗാനശാഖ: