താലി ചരടിന്മേൽ
മ്മ്മ്മ്.... ആരിരാരോ..... ആരിരാരോ...
താലിച്ചരടിന്മേൽ കാലം കോർക്കാത്ത
കണ്ണുനീർ മുത്തേ നീയുറങ്ങു്...... (2)
മംഗല്യമാമരം പൂവിടാതുണ്ടായ
നൊമ്പരവിത്തേ നീയുറങ്ങ്.....
താലിച്ചരടിന്മേൽ കാലം കോർക്കാത്ത
കണ്ണുനീർ മുത്തേ നീയുറങ്ങു്......
കുഞ്ഞിക്കുയിലിനെ പോറ്റി വളർത്തുവാൻ
കാക്കക്കിളിയൊന്ന് പാറി വരും..... (2)
പൊള്ളും മരുഭൂവിൽ നിന്നെ പുറത്തേറ്റി
അല്ലലറിയാതെ കൊണ്ടുപോകും
ദൂരേ അല്ലലറിയാതെ കൊണ്ടുപോകും
താലിച്ചരടിന്മേൽ കാലം കോർക്കാത്ത
കണ്ണുനീർ മുത്തേ നീയുറങ്ങു്......
ജീവിതത്തിന്റെ പുറം പോക്കിലമ്മയെ
പൂവിതൾ ചൂടിച്ച മുൾച്ചെടി നീ..... (2)
കല്ലിച്ചു പോയൊരെൻ നെഞ്ചകത്തമ്മിഞ്ഞ പാലാഴി തീർത്തൊരെൻ കണ്മണി നീ.....
പുണ്യ പാലാഴി തീർത്തൊരെൻ കണ്മണി നീ.....
താലിച്ചരടിന്മേൽ കാലം കോർക്കാത്ത
കണ്ണുനീർ മുത്തേ നീയുറങ്ങു്......
മംഗല്യമാമരം പൂവിടാതുണ്ടായ
നൊമ്പരവിത്തേ നീയുറങ്ങ്.....
താലിച്ചരടിന്മേൽ കാലം കോർക്കാത്ത
കണ്ണുനീർ മുത്തേ നീയുറങ്ങു്......