മാതളപ്പൂ പോലേ

മാതളപ്പൂപോലെ മാതു.....
മഞ്ചാടിക്കിളി പോലേ മാതു....
മനസ്സിന്റെ കിളിവാതിൽ തുറന്നു നീ ദൂരേ
മനസ്സിന്റെ കിളിവാതിൽ തുറന്നു നീ ദൂരേ
പറന്നകലാനെന്തു ഹേതു..... പറന്നകലാനെന്തു ഹേതു.....
മാതളപ്പൂപോലെ മാതു.....

കല്യാണമണ്ഡപത്തിൽ കണ്ടുഞാൻ നിന്നേ
കർപ്പൂര ദീപം പോലേ...... (2)
കൺ മുൻപിൽ തുളുമ്പിയ പാനപാത്രം
ചുണ്ടോടണഞ്ഞപ്പോൾ കവർന്നതാര്..ആര്
തന്നിലും ഇളയവൻ തനിക്കിരയെന്നുള്ള
താന്തോന്നി നാടകം നടക്കുന്നൂ.......
മാദളപ്പൂപോലെ മാതു.....

വസന്തത്തെ അകത്തായ്‌ക്കി വാതിലടച്ചാലും
വാസനയൊഴുകും നീളേ......(2)
മാനത്തുവിളങ്ങിയ മംഗല്യതാരം
മാറോടണഞ്ഞപ്പോൾ കവർന്നതാര്...ആര്
തന്നിലും ഇളയവൻ തനിക്കിരയെന്നുള്ള
താന്തോന്നി നാടകം നടക്കുന്നൂ......(പല്ലവി)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maadalappoo pole

Additional Info

Year: 
1993

അനുബന്ധവർത്തമാനം