രണ്ടു നക്ഷത്രങ്ങൾ കണ്ടുമുട്ടീ - M
ആ..ആ...ആ....
രണ്ടു നക്ഷത്രങ്ങൾ കണ്ടുമുട്ടീ
ചന്ദ്രോദയം പുഷ്പമാല നീട്ടി
അടുക്കുവാനറിയാതെ രൂപങ്ങൾ നിന്നു
ആത്മാവിൽ രശ്മികളലയടിച്ചുയർന്നു
രണ്ടു നക്ഷത്രങ്ങൾ കണ്ടുമുട്ടീ
ചന്ദ്രോദയം പുഷ്പമാല നീട്ടി
ചാമര മേഘങ്ങൾ ചാഞ്ചാടി നടന്നു
സന്ദേശ കാവ്യത്തിൻ പൂവിളിയുയർന്നു
മാനത്തെ പൊന്നോണം മനസ്സിൽ വന്നെങ്കിൽ
നമ്മളാ താരങ്ങളായ് മാറിയെങ്കിൽ
നമ്മളാ താരങ്ങളായ് മാറിയെങ്കിൽ
രണ്ടു നക്ഷത്രങ്ങൾ കണ്ടു മുട്ടീ
ചന്ദ്രോദയം പുഷ്പമാല നീട്ടി
സന്ധ്യതൻ ഉദ്യാനം പൂ വാരിയെറിഞ്ഞൂ
സിന്ദൂര രേഖകൾ അവ കോർത്തു നടന്നു
മാനത്തെ കല്യാണം മണ്ണിലായെങ്കിൽ
നമ്മളാ മിഥുനങ്ങളായ് മാറിയെങ്കിൽ
രണ്ടു നക്ഷത്രങ്ങൾ കണ്ടുമുട്ടീ
ചന്ദ്രോദയം പുഷ്പമാല നീട്ടി
അടുക്കുവാനറിയാതെ രൂപങ്ങൾ നിന്നു
ആത്മാവിൽ രശ്മികളലയടിച്ചുയർന്നു
രണ്ടു നക്ഷത്രങ്ങൾ കണ്ടുമുട്ടീ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Randu nakshathrangal - M
Additional Info
ഗാനശാഖ: