സ്വരങ്ങൾ നിൻ പ്രിയസഖികൾ
Music:
Lyricist:
Singer:
Raaga:
Film/album:
സ്വരങ്ങൾ നിൻ പ്രിയ സഖികൾ
നിറങ്ങൾ നിൻ ഭാവലയങ്ങൾ
പ്രപഞ്ചം നിൻ പ്രേമമഞ്ചം
പ്രഭാതമേ നവ വിഭാതമെ (സ്വരങ്ങൾ..)
ഭൂപാളരാഗം തുയിലുണർത്തും
ഭൂമി മയൂരം പീലി നീർക്കും
പുളകങ്ങളാകും നീഹാരമാലയിൽ
പൂവുകൾ പുഞ്ചിരി പെയ്തുണരും
സർവ്വം ശാന്തം സുന്ദരം(2)
സച്ചിദാനന്ദ ബ്രഹ്മമയം (സ്വരങ്ങൾ...)
വാസര ദീപം തുടിച്ചുയരും
വാനമയൂഖം മാല കോർക്കും
പവൻ വാരിയെറിയും പൂവെയിൽ പാളിയിൽ
പനിനീർച്ചോലകൾ പളുങ്കണിയും
സർവ്വം മധുരം മോഹനം(2)
സച്ചിദാനന്ദ ബ്രഹ്മമയം (സ്വരങ്ങൾ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Swarangal nin
Additional Info
ഗാനശാഖ: