ഒരു ബിലാത്തി പ്രണയം

ഒരു ബിലാത്തി പട്ടണം
പ്രണയത്തേനൊഴുകും മനസ്സിൽ നുര നുരയായ്
മഞ്ഞു പുണരുമീ താഴ്‌വാരത്തിൽ..
പ്രണയ നിമിഷ താളങ്ങളിലൊന്നായ് അലിയാൻ
വരൂ വരൂ വരൂ പ്രിയേ..
ഒരു ബിലാത്തി പ്രണയം
ആ ...

കളകളമായൊഴുകുന്നൊരു പുഴയുടെ നാദം
നിരനിരയായ് പെയ്യുന്നൊരു മഞ്ഞിൻ നാദം (2)
നിന്നിട നെഞ്ചിൽ തുടികൊട്ടും പ്രണയത്തിൻ ആർദ്ര ഗീതം
ഇഴ ചേർന്നൊന്നലിയാമീ താഴ്‌വാരം മൂക സാക്ഷിയായ്‌
ഒരു ബിലാത്തി പ്രണയം ..എഹേയ്‌

ഇലപൊഴിയും ശിശിരത്തിൽ ചെറുകിളി പാടി
അലയലയായ് തിരതല്ലും കടലതുമൂളി (2)
എന്നകതാരിൽ മിഴിതൂകും പ്രണയത്തിൻ സ്നേഹഗീതം
ഇണ ചേർന്നൊന്നലിയാമീ പുഴയോരം മൂക സാക്ഷിയായ്‌
ഒരു ബിലാത്തി പട്ടണം..

ഒരു ബിലാത്തി പട്ടണം
പ്രണയത്തേനൊഴുകും മനസ്സിൽ നുര നുരയായ്
മഞ്ഞു പുണരുമീ താഴ്‌വാരത്തിൽ..
പ്രണയ നിമിഷ താളങ്ങളിലൊന്നായ് അലിയാൻ
വരൂ വരൂ പ്രിയേ..
ഒരു ബിലാത്തി പ്രണയം
ആ ...ഏ ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru bilathi pattanam

Additional Info

Year: 
2016

അനുബന്ധവർത്തമാനം