കരയില്ല ഞാനിനി

ആ....
കരയില്ല... ഞാനിനി കരയില്ലാ
വിരഹത്തിൻ തീച്ചൂള എരിയുമ്പോൾ  (2)
മഞ്ഞിന്റെ മാറാപ്പിൽ മരതകം തേടുമീ
മർത്യസ്വപ്നത്തിൻ.. തടവറയിൽ (2)
കരയില്ല.. ഞാനിനി കരയില്ലാ
വിരഹത്തിൻ തീച്ചൂള എരിയുമ്പോൾ

കുത്തരിച്ചോറുണ്ട് ചക്കരപ്പായസം
ഏറേ.. നുകർന്നതാം കാലം മറന്നൂ
തൊടിയിലെ കിണറിൻ.. കരയിലെ മാവിന്റെ
മധുരക്കനിയും... മറന്നൂ
ചേമ്പിലത്താളിൻ.. മഴത്തുള്ളിച്ചെപ്പിൽ..
മനസ്സിലെ മോഹങ്ങൾ... തളിരിട്ടു...
അന്ന്.. ഞാലിപ്പൂവൻ വാഴക്കൂമ്പിൻ
ഇതളുകൾ തന്നെന്റെ ഹൃദയം നീ.. കവർന്നില്ലേ
എന്റെ ഹൃദയം നീ... കവർന്നില്ലേ
കരയില്ല... ഞാനിനി കരയില്ലാ.....
വിരഹത്തിൻ തീച്ചൂള എരിയുമ്പോൾ

മലയാള മണ്ണിന്റെ മധുരിക്കും ഓർമ്മകൾ
ഏറേ.. നുകർന്നതാം കാലം.. മറഞ്ഞൂ
ഉള്ളിലെ വിരഹത്തിൻ മനസ്സിൽ നാമ്പിട്ട
മധുര സ്വരവും.. മറഞ്ഞൂ
നിലതെറ്റിയൊഴുകും.. ജീവിതചര്യയിൽ
ശിഥിലമായ് ബന്ധങ്ങൾ വിലങ്ങിട്ടു
ഇന്ന് ..നഗരപ്രാന്തം നിശയിലലിഞ്ഞു
അഭയാർത്ഥിജീവന്റെ തേങ്ങൽ നീ... കേൾക്കുകില്ലേ
തേങ്ങൽ നീ... കേൾക്കുകില്ലേ

കരയില്ല... ഞാനിനി കരയില്ലാ
വിരഹത്തിൻ തീച്ചൂള എരിയുമ്പോൾ
മഞ്ഞിന്റെ മാറാപ്പിൽ.. മരതകം തേടുമീ....
മർത്യസ്വപ്നത്തിൻ തടവറയിൽ (2)
കരയില്ല.. ഞാനിനി കരയില്ലാ.....
വിരഹത്തിൻ തീച്ചൂള എരിയുമ്പോൾ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Karayilla njanini

Additional Info

Year: 
2016

അനുബന്ധവർത്തമാനം