താരാട്ടാനെന്തേ വന്നില്ലാ
ആ ....
താരീരോ താരീരാരിരോ
താരീരോ താരീരാരിരോ
താരാട്ടാനെന്തേ വന്നില്ലാ..
പാലൂട്ടാനെന്തേ തോന്നീലാ...
ഒരു കനവായ് വന്നണയുന്നൊരതിശയമായി ഞാൻ
ചിറകില്ലാതെ പറന്നുയരുന്നൊരതിശയരാഗമായ്...
മൂളുന്നൂ മൗനവും.. വിങ്ങുന്നൂ.. മാനസം..
എല്ലാമെൻ തോന്നലോ ഈ ജന്മം... വെറുതെയോ
പൊൻവെയിൽ.. കൊള്ളും മേനിയിൽ
ഒരു തണലാവുമോ അമ്മയായ്..
കണ്ണിലേ.. കാണാക്കാഴ്ചയിൽ..
കരുതിയതാരെ ഞാൻ അമ്മയായ്...
നിറമിഴികൾ വിരലാൽ തഴുകി..
പുതുകനവിൻ തേരിലേറി..
ചിരിതൂകും തേൻനിലാവായ് നീ വരുമോ..
മഴ മൂടിയ ശലഭം പോലെ...
ചെറുനോവുകളായെൻ മുന്നിൽ...
നനവേറും വിങ്ങലുകൾ വിടതരുമോ
ഓരിളം.. കുഞ്ഞിക്കൈകളാൽ
ഒരു തിരി നീട്ടിടാം.. കനവുകളും...
എന്നുമെൻ സ്നേഹദീപമായ്
കാക്കാം നെഞ്ചിലായ് അണയാതേ..
ഗുരുസാഗരമായെന്നുള്ളിൽ
നിറയും നിധിയായെന്നെന്നും..
മധുമലരായ് വാനിൽ വിതറും... മുകിലുകളായ്
നിൻ നുരകൾ മിന്നും മടിയിൽ
പൊൻകിരണം ചാർത്തും പോലെ..
ഉയിരായെന്നിൽ.. കലരാൻ നീ വരുമോ
താരീരോ.. താരീരാരിരോ
താരീരോ... താരീരാരിരോ
താരാട്ടാനെന്തേ വന്നില്ലാ...
പാലൂട്ടാനെന്തേ തോന്നീലാ..
ഒരു കനവായ് വന്നണയുന്നൊരതിശയമായി ഞാൻ
ചിറകില്ലാതെ പറന്നുയരുന്നൊരതിശയരാഗമായ്..
മൂളുന്നൂ.. മൗനവും വിങ്ങുന്നൂ.. മാനസം..
എല്ലാമെൻ തോന്നലോ ഈ ജന്മം.. വെറുതെയോ
ആ ...