അരയന്നപ്പിടപോലെ വാ
അരയന്നപ്പിടപോലെ വാ
നന നന ങുഹും ങുഹും
അകതാരിൽ ഒരു സുഖം താ
നന നന ങുഹും ങുഹും
ചൊടികളിൽ.. തേൻ മൂടി
മുടികളിൽ.. പൂ ചൂടി
ചൊടികളിൽ തേൻ മൂടി
മുടികളിൽ ഞാൻ പൂ ചൂടി
മനസ്സിൽ അമൃതുമായ്
മധുരചഷകമായ് വാ
ഓ ഓ ഓ
മനസ്സിൽ അമൃതുമായ്
മധുരചഷകമായ് വാ... ഹോ
(അരയന്നപ്പിടപോലെ. . )
ദേവഗീതങ്ങൾ പാടുവാൻ
ദേവീ നീയും കൂടെ വാ
വ൪ഷമേഘങ്ങൾ ചാർത്തിടും
മാരിവില്ലേ തേടി വാ
ഇലഞ്ഞിതൻ കൊമ്പിലെ
ഇണക്കിളി പാടുന്നു
മലയസമീരനും കുളി൪വീശി പോകുന്നു
മനസ്സിൽ അമൃതുമായ്
മധുരമധുരമായ് വാ.. .
ഓ ഓ ഓ ഓ ഹോ
മനസ്സിൽ അമൃതുമായ്
മധുരമധുരമായ് വാ.. ഹോ
(അരയന്നപ്പിടപോലെ. . )
ശ്യാമസുന്ദര സന്ധ്യയായ്
ചാരേ നീയും ആടി വാ
പ്രാണഹ൪ഷങ്ങൾ തൂകുവാൻ
രാക്കുയിലേ പാടി വാ
തെളിയുന്ന ദീപമായ് ഇടനെഞ്ചിൽ പൂക്കുന്ന
മദനമനോഹര വരവായി ഞാനിതാ
മനസ്സിൽ അമൃതുമായ്
മധുരമധുരമായ് വാ
ഓ ഓ ഓ ഓ ഹോ
മനസ്സിൽ അമൃതുമായ്
മധുരമധുരമായ് വാ.. ഹോ
(അരയന്നപ്പിടപോലെ. . )