പ്രിയരാഗങ്ങള്‍ തൂകാന്‍

പ്രിയരാഗങ്ങള്‍ തൂകാന്‍
ഞാനും വന്നിതാ ഇന്നീ വേദിയില്‍
ഹൃദയാഭിലാഷമെല്ലാം പറന്നു പോയി
കരളില്‍ ദുഃഖത്തിരകള്‍ ഇന്നിതാ ഇരമ്പിടുന്നു
പ്രിയരാഗങ്ങള്‍ തൂകാന്‍
ഞാനും വന്നിതാ ഇന്നീ വേദിയില്‍

പാവമീ ഞാന്‍ നിനച്ചതോ ഗാനം പാടുവാന്‍
ലോകമേ നീ കൊതിച്ചതോ എന്നെ മാറ്റുവാന്‍
എന്നും ശോകം തന്നു പോകും
എന്നിലേറും മോഹമേ ഇനിയും ഏകനായ് ഞാന്‍
ഒരു പുലരിയിലൊഴുകി വരും വീണാ ഗാനമായ്
പ്രിയരാഗങ്ങള്‍ തൂകാന്‍
ഞാനും വന്നിതാ ഇന്നീ വേദിയില്‍

ഇന്ദ്രനീല വിഹായസ്സിന്‍ ചന്ദ്രലേഖതന്‍
ശോഭയെ നാം കെടുത്തുമോ മായ്ച്ചാല്‍ മായുമോ
ശുഭകാലം വന്നു ചേരും മണ്ണിലേതു മര്‍ത്യനും
മനസ്സേ മായ്കിടാതെ ഒരു പുതുയുഗം പറന്നു വരും നാളെ മോദമായ്

പ്രിയരാഗങ്ങള്‍ തൂകാന്‍
ഞാനും വന്നിതാ ഇന്നീ വേദിയില്‍
ഹൃദയാഭിലാഷമെല്ലാം പറന്നു പോയി
കരളില്‍ ദുഃഖത്തിരകള്‍ ഇന്നിതാ ഇരമ്പിടുന്നു
പ്രിയരാഗങ്ങള്‍ തൂകാന്‍
ഞാനും വന്നിതാ ഇന്നീ വേദിയില്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Priyaraagangal thookaan

Additional Info

Year: 
1984

അനുബന്ധവർത്തമാനം