ഈ രാവിൽ നിന്റെ കാമുകിയാവാം

ഈ രാവിൽ നിന്റെ കാമുകിയാവാം
ഈ രാവിൽ നിന്റെ ശയ്യയിൽ വീഴാൻ (2)
എൻ മധുപാനപാത്രം ചുണ്ടോടു ചേർക്കാൻ
പ്രിയമുള്ളവനേ വാ വാ വാ
(ഈ രാവിൽ..)

മധുപനെ കാക്കുന്ന മലർ ഞാന്‍
മദനനെ തേടുന്ന രതി ഞാൻ (2)
എന്നിലെ പുളകങ്ങൾ നീയെടുക്കൂ
നിന്റെ രഹസ്യങ്ങൾ നീ പകരൂ
പകരൂ പകരൂ നീ പകരൂ
(ഈ രാവിൽ..)

നിശകളിൽ കിനിയുന്ന കനി ഞാൻ
സിരകളിൽ കൊത്തുന്ന കിളി ഞാൻ (2)
എന്റെ ഉന്മാദങ്ങൾ നീയെടുക്കൂ
എന്റെ വികാരത്തിൽ നീ നിറയൂ
നിറയൂ നിറയൂ നീ നിറയൂ
(ഈ രാവിൽ..)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ee ravil ninte kaamukiyavaan