പൊൻകമലങ്ങളും പൂന്തേനല്ലിയും
പൊൻകമലങ്ങളും പൂന്തേനല്ലിയും
പൊയ്കക്കുളിരും എന്തിനാണ് (2)
ചിറകില്ലാത്തൊരു ചിത്രഹംസത്തിന്
മാനസസരസ്സുമിന്നെന്തിനാണ് (2)
സ്വ൪ഗ്ഗമന്ദാരപ്പൂ ചൂടിയാലും
സ്വ൪ണ്ണം കൊണ്ടു പൊതിഞ്ഞാലും (2)
അംഗക്കിളിയുടെ ഹതസൗഭാഗ്യയുടെ
ആത്മദുഃഖം മറയുകില്ലാ...
ആത്മദുഃഖം മറയുകില്ലാ...
(പൊൻകമലങ്ങളും... )
സ്വ൪ണ്ണസിംഹാസനം ഒരുക്കിയാലും
സോമരസക്കുമ്പിൾ നീട്ടിയാലും (2)
മോഹഭംഗങ്ങളിൽ നിന്നവൾക്കൊരിക്കലും
മോചനം ലഭിക്കുകില്ലാ...
മോചനം ലഭിക്കുകില്ലാ...
(പൊൻകമലങ്ങളും.. )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ponkamalangalum
Additional Info
Year:
1980
ഗാനശാഖ:

