തുമ്പപ്പൂത്താലങ്ങളില്‍ തൂമലര്‍ പുഞ്ചിരി

തുമ്പപ്പൂത്താലങ്ങളില്‍ തൂമലര്‍ പുഞ്ചിരി

തങ്കമേ നീയരികില്‍ വാ...വാ...വാ...
കണ്മണി നീയരികിൽ വാ... വാ...
(തുമ്പപ്പൂത്താലങ്ങളില്‍...)

തെളിത്തേന്മൊഴിയോടെ
കുളിര്‍പൂമിഴിയോടെ
കുളിര്‍പൂമിഴിയോടെ
തളിര്‍ചന്ദ്രിക പോലെ
(തുമ്പപ്പൂത്താലങ്ങളില്‍...)

ആഹ്ഹാ...ആഹാ...ആഹാ..ലലലാ...

മനസ്സിലെ തളികയില്‍ അമൃതം പകരുന്ന
മനസ്സിലെ തളികയില്‍ അമൃതം പകരുന്ന
മഴമുകില്‍ വര്‍ണ്ണന്റെ ശ്രീമുഖദര്‍ശനമോ?
മഴമുകില്‍ വര്‍ണ്ണന്റെ ശ്രീമുഖദര്‍ശനമോ?
ആയിരമായിരം അരുമക്കിനാവിലെ
ആയിരമായിരം അരുമക്കിനാവിലെ
ആശകള്‍ പൂവണിയുന്നു
ആശകള്‍ പൂവണിയുന്നു
(തുമ്പപ്പൂത്താലങ്ങളില്‍...)

അഹഹാ...അഹഹാ...ആഹാ... ഉഹുഹൂ

കുങ്കുമമണിയുന്ന മൂവന്തിമാനത്ത്
കുങ്കുമമണിയുന്ന മൂവന്തിമാനത്ത്
മണിമുകില്‍ക്കുഞ്ഞിന്റെ ലീലകള്‍ കണ്ടോ
മണിമുകില്‍ക്കുഞ്ഞിന്റെ ലീലകള്‍ കണ്ടോ
ആകെ മറന്നുപോം അതിശയലോകം
ആകെ മറന്നുപോം അതിശയലോകം
ആനന്ദം നിറഞ്ഞീടുന്നു
ആനന്ദം നിറഞ്ഞീടുന്നു

തുമ്പപ്പൂത്താലങ്ങളില്‍ തൂമലര്‍പുഞ്ചിരി
തങ്കമേ നീയരികില്‍ വാ...വാ...വാ...
കണ്മണി നീയരികിൽ വാ... വാ...

തെളിത്തേന്മൊഴിയോടെ
കുളിര്‍പൂമിഴിയോടെ
കുളിര്‍പൂമിഴിയോടെ
തളിര്‍ചന്ദ്രിക പോലെ
(തുമ്പപ്പൂത്താലങ്ങളില്‍...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thumpappootthaalangalil Thoomalar Punjiri

Additional Info

Year: 
1980

അനുബന്ധവർത്തമാനം