ശാരദ സന്ധ്യയ്ക്കു കുങ്കുമം ചാർത്തിയ
ശാരദ സന്ധ്യയ്ക്കു കുങ്കുമം ചാർത്തിയ
ചന്ദ്രമുഖീ സഖീ പുഷ്പഗന്ധീ (2)
രതിദേവ ക്ഷേത്രത്തിൽ പൂജയ്ക്കായ് വന്ന
സുരദേവതേ നീ ഒരുങ്ങി വരൂ (2)
മോഹനസ്വപ്നങ്ങൾ മോതിരം മാറിയ
മന്മഥദേവാ കാത്തിരിപ്പൂ (2)
നിൻ മുഖപത്മത്തിൽ മുത്തങ്ങൾ വാങ്ങാൻ
പ്രിയകാമുകാ നീ ഇറങ്ങി വരൂ (2)
പുലരിപ്പൂവിന്റെ ലജ്ജയും ചൂടി
പുലരിക്കാറ്റിന്റെ കുളിരും കോരി (2)
പുണരാനെത്തിയ പൊൻകിനാവേ (2)
അണയൂ എന്നിൽ പൂനിലാവേ
ശാരദ സന്ധ്യയ്ക്കു കുങ്കുമം ചാർത്തിയ
ചന്ദ്രമുഖീ സഖീ പുഷ്പഗന്ധീ
പാതി വിടർന്ന നിൻ പവിഴാധരങ്ങളിൽ
കോർക്കാം ഞാനെന്റെ ചുണ്ടിണകൾ (2)
ആദ്യത്തെ രാത്രിയിൽ ആനന്ദ രാത്രിയിൽ (2)
പടർത്താം ഞാനെന്റെ സുമലതകൾ
മോഹനസ്വപ്നങ്ങൾ മോതിരം മാറിയ
മന്മഥ ദേവാ കാത്തിരിപ്പൂ
രതിദേവ ക്ഷേത്രത്തിൽ പൂജയ്ക്കായ് വന്ന
സുരദേവതേ നീ ഒരുങ്ങി വരൂ (2)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Sarada sandyaikku kumkumam