ആകാശഗംഗാ തീരത്ത്

ആകാശഗംഗാ തീരത്തു നിന്നും
പറന്നു വന്നൊരു ഹംസമേ
സൗഗന്ധികമാല്യം ആരു തന്നു ഈ
സൗരഭ്യം നിനക്കാരു തന്നു
സൗരഭ്യം നിനക്കാരു തന്നൂ
(ആകാശഗംഗാ...)

താരമ്പൻ കോവിലിൽ കൊടിയേറ്റായി
താരുണ്യം തുടിക്കുന്ന കാലമായി
എന്നിലെ ദാഹങ്ങൾ താലമേന്തി
നിന്നിൽ കുടികൊള്ളാൻ നേരമായി
നിന്നിൽ കുടികൊള്ളാൻ നേരമായി
ആകാശഗംഗാ തീരത്തു നിന്നും
പറന്നു വന്നൊരു ഹംസമേ

കതിർമണ്ഡപം ഞാൻ ഒരുക്കി വെയ്ക്കാം
കർപ്പൂരദീപങ്ങൾ കൊളുത്തി വെയ്ക്കാം
എന്നിലെ സ്വപ്നങ്ങൾ പൂവണിയാൻ
എന്നും നിനക്കായ് ഞാൻ കാത്തു നിൽക്കും
എന്നും നിനക്കായ് ഞാൻ കാത്തു നിൽക്കും
(ആകാശഗംഗാ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Akashaganga theerathu