പുലയനാര്‍ മണിയമ്മ

പുലയനാര്‍ മണിയമ്മ പൂമുല്ലക്കാവിലമ്മ
കലമാന്‍റെ മിഴിയുള്ള കളിത്തത്തമ്മ
ആളിമാരൊത്തു കൂടി ആമ്പൽപ്പൂക്കടവിങ്കല്‍
ആയില്യപ്പൂനിലാവില്‍ കുളിക്കാന്‍ പോയ്
(പുലയനാര്‍..)

അരളികള്‍ പൂക്കുന്ന കരയിലപ്പോള്‍ നിന്ന
മലവേടച്ചെറുക്കന്‍റെ മനം തുടിച്ചൂ (2)
അവളുടെ പാട്ടിന്റെ ലഹരിയിലവന്‍ മുങ്ങീ
അവളുടെ പാട്ടിന്റെ ലഹരിയിലവന്‍ മുങ്ങി
ഇളം കാറ്റില്‍ ഇളകുന്ന വല്ലിപോലേ 
(പുലയനാര്‍..)

കേളി നീരാട്ടിനു കളിച്ചിറങ്ങീ 
അവള്‍ താളത്തില്‍ പാട്ടു പാടീ തുടിച്ചിറങ്ങീ (2)
അവളുടെ നെറ്റിയിലെ വരമഞ്ഞൾക്കുറിയാലേ 
അവളുടെ നെറ്റിയിലെ വരമഞ്ഞൾക്കുറിയാലേ 
അരുവിയില്‍ ചെമ്പൊന്നിന്‍ പൊടികലങ്ങീ 
പുലയനാര്‍ മണിയമ്മ പൂമുല്ലക്കാവിലമ്മ
കലമാന്‍റെ മിഴിയുള്ള കളിത്തത്തമ്മ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
pulayanar maniyamma

Additional Info

Year: 
1976
Lyrics Genre: 

അനുബന്ധവർത്തമാനം