പുതുമഴയായ് (സങ്കടം)

ആ.......ആ.......ആ.......................
ആ.......ആ.......ആ..........മ്.....മ്.....മ് 

പുതുമഴയായ് പൊഴിയാം........
മധുമയമായ് ഞാൻ പാടാം........
തടവിലേ..കിളികൾ തൻ.......
കനവിലേ....മോഹമായ്............
പുഴയിലേ...ഓളങ്ങൾ തേടും....... (പുതുമഴയായ്...........ഞാൻ പാടാം....)

താളം മാറീ.....ഓണക്കാലം പോയീ.......
വേലക്കാവിൽ......വർണ്ണക്കോലം മാറീ.....
തീരം തേടീ....അന്തിക്കാറ്റും പോയീ......
കൂട്ടിന്നായ് കൂടാരം മാത്രം...
ഉൾക്കുടന്നയിതിലാത്മ നൊമ്പരമിതേറ്റു 
ഞാനിന്ന് പാടാം.... (പുതുമഴയായ്...........ഞാൻ പാടാം.....)

കന്നിക്കൊമ്പിൽ...പൊന്നോലക്കൈ തൊട്ടൂ...
ഓടക്കാട്ടിൽ.....മേഘത്തൂവൽ വീണൂ.....
ആരംഭത്തിൽ....പൂരക്കാലം പോയീ....
കൂട്ടിന്നായ് കൂടാരം മാത്രം 
വെണ്ണിലാവിലീ മന്ത്രവേണുവിലൊ-
രീണമായിന്ന് മാറാം... (പല്ലവി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
puthumazhayaay