ഹോയ്യേഗാ ഹോയ്യേഗാ

ഹൊയ്യേഗ ഹൊയ്യേഗ ഇന്ദിരാന്റമ്പിളി ഹൊയ്യേഗാ 
ഹൊയ്യേഗ ഹൊയ്യേഗ തന്തിൻ മേൽ ഇന്തിരൻ ഹൊയ്യേഗാ
അമ്മക്കാമെതി ഇമ്മക്കാകള ഇമ്മള ചന്തിന്മേലെപ്പം ചൊറി
അംബ്രാന്റുട്ടിക്കു പാലു കൊടുത്തിട്ടു ഇയ്യെന്റെ കുട്ടിക്കു കാടി കൊട്....  (ഹൊയ്യേഗ ഹൊയ്യേഗ....)

അമ്പിരാന്റെ മയ്യിനകത്തു മുല്ല മണക്കണ പൈതങ്ങളാ 
ഏനന്റെ ചെറു മുറ്റത്തു ചാണം മണക്കണ പൈതങ്ങളാ 
പയ്യാരം ചൊല്ലാൻ ചെന്നൊരു കുഞ്ഞിപ്പെണ്ണിനും പള്ള വീർത്തേ... 
അക്കഥ ഇക്കഥ നാട്ടിലറിഞ്ഞപ്പം ഏനന്റെ പുള്ളക്കും മുല്ലമണം 
ചേറ്റിലെ കുഞ്ഞിക്കു തങ്കനിറം..... (ഹൊയ്യേഗ ഹൊയ്യേഗ...)

ഏനന്റെ ചെറുമടയില് അമ്പിരാന്റമ്പിളി പിച്ചവച്ചേ 
ചേലകെട്ടി പൊരനിറഞ്ഞപ്പം അമ്പിരാൻ വന്നതും കട്ടെടുത്തേ
പകപകചോരടിയാത്തിപ്പെണ്ണ് പാപ്പാന്റെ 
പൊൻതല കൊയ്‌തെടുത്തെ 
അക്കഥ ഇക്കഥ കത്തിപ്പടർന്നപ്പം 
അടിയന്റെ സൂരിയൻ വന്നുദിച്ചേ 
അടിയാത്തിപ്പെണ്ണ് ചോടുവെച്ചേ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
hoyyegaa hoyyegaa