വമ്പുകാട്ടിനടക്കണ

വമ്പുകാട്ടിനടക്കണ സുന്ദരിയേ
കണ്ണുകാട്ടി കുഴയ്ക്കല്ലേ കണ്മണിയേ
ഹേ പെണ്ണ് തൊട്ടാൽ കുഴയണ മന്മഥനോ
ഒന്നു തൊട്ടാൽ പറക്കണ ചെമ്പരുന്തോ
ഹേ..വമ്പുകാട്ടിനടക്കണ സുന്ദരിയേ
കണ്ണുകാട്ടിക്കുഴയ്ക്കല്ലേ കണ്മണിയേ
ഹേ പെണ്ണ് തൊട്ടാൽ കുഴയണ മന്മഥനോ
ഒന്നു തൊട്ടാൽ പറക്കണ ചെമ്പരുന്തോ
എന്നെ നോക്കൂല്ലേ.. കണ്ടാൽ മിണ്ടൂല്ലേ..
എന്നെ നോക്കൂല്ലേ.. കണ്ടാൽ മിണ്ടൂല്ലേ..
കവിളത്ത് ചുംബനം നൽകൂല്ലേ
കടൽത്തിരപുണരുമ്പോൾ നുരയണ പത പോലെ
കനവിലും നറുമലർ വിരിയണ നേരത്ത്
കൂടേവാ ഒന്നു കൂടാൻ വാ
ഹേ കൂടേവാ ഒന്നു കൂടാൻവാ
ഹ്മ്....
വമ്പുകാട്ടിനടക്കണ സുന്ദരിയേ
കണ്ണുകാട്ടി കുഴയ്ക്കല്ലേ കണ്മണിയേ
ഹേ പെണ്ണ് തൊട്ടാൽ കുഴയണ മന്മഥനോ
ഒന്നു തൊട്ടാൽ പറക്കണ ചെമ്പരുന്തോ
തക്കിട തരികിട വമ്പാ മണ്ടാ മുമ്പൻ ഞാനാണേ
മന്ത്രിപറഞ്ഞു കളിച്ചതുമുഴുവൻ മണ്ടത്തരമല്ലേ
ആഹാ കാക്കിരി പോക്കിരി നട്ടേ പൊട്ടാ
വിദ്വാൻ ഞാനാണേ...
ഈ തന്ത്രിപറഞ്ഞത് കേട്ടു നടന്നാൽ
സംഗതി ജോറാകും...
ഒത്തു പിടിച്ചു വലിച്ചു മറിച്ചാൽ
മലയും മലരാകും
ഹേ മത്തു പിടിച്ച് മദിച്ചു നടന്നാൽ
സംഗതി കൊളമാകും
വാടാ ഇവിടെ ...
പോടാ പഹയാ
വാടാ ഇവിടെ ...
പോടാ പഹയാ

പണ്ടാരപാർട്ടീല് വമ്പത്തം
കാട്ടണ കൊമ്പന്മാരുണ്ടല്ലോ..
അവരേ..
പണ്ടാരടക്കീട്ട് മുക്കെട്ടു കെട്ടുവാൻ
ഷെയ്‌ത്താനെത്തന്നൂടേ...
ഷെയ്ത്താനെത്തന്നൂടേ.. ഈ ഷെയ്ത്താനേ തന്നൂടേ..
നാലണ ഞാനും കട്ടോട്ടേ
നല്ല നാലഞ്ച് കൊട്ടാരം തീർത്തോട്ടേ...
അറിയാത്ത പഹയന്റേന്നിബിലീസിന്റേലസ്സ് തഞ്ചത്തിൽ നൽകൂല്ലേ.
ഓനെ കെട്ടിയെടുക്കൂല്ലേ
പുന്നാര പാർട്ടീല്
പിന്നീന്നു കുത്തുന്ന മൊഞ്ചുള്ളോരുണ്ടല്ലോ
അവനെ നാൽക്കാലേത്തൂക്കീട്ട് നാട്ടീന്ന് തട്ടുവാൻ
ഇഞ്ചിഞ്ചായ് തന്നൂട
സെയ്ത്താനേ ഇഞ്ചിഞ്ചായ് തന്നൂടെ
ഈ സെയ്ത്താനേ തന്നൂടെ
ഹേയ്‌ ഹേയ്‌ ഹേയ്‌ ഹേയ്
‌ഹേയ്‌ ഹേയ്‌ ഹേയ്‌ ഹേയ്

ഹേ..വമ്പുകാട്ടിനടക്കണ സുന്ദരിയേ
കണ്ണുകാട്ടിക്കുഴയ്ക്കല്ലേ കണ്മണിയേ
ഹേ പെണ്ണ് തൊട്ടാൽ കുഴയണ മന്മഥനോ
ഒന്നു തൊട്ടാൽ പറക്കണ ചെമ്പരുന്തോ
എന്നെ നോക്കൂല്ലേ.. കണ്ടാൽ മിണ്ടൂല്ലേ..
എന്നെ നോക്കൂല്ലേ.. കണ്ടാൽ മിണ്ടൂല്ലേ..
കവിളത്ത് ചുംബനം നൽകൂല്ലേ
കടൽത്തിരപുണരുമ്പോൾ നുരയണ പത പോലെ
കനവിലും നറുമലർ വിരിയണ നേരത്ത്
കൂടേവാ ഒന്നു കൂടാൻ വാ
ഹേ കൂടേവാ ഒന്നു കൂടാൻവാ
കൂടേവാ ഒന്നു കൂടാൻ വാ
ഹേ കൂടേവാ ഒന്നു കൂടാൻവാ
ഹേ കൂടേവാ ഒന്നു കൂടാൻവാ
ഹേ കൂടേവാ ഒന്നു കൂടാൻവാ
ഹേ കൂടേവാ ഒന്നു കൂടാൻവാ

Vambukatty - Senior mandrake