നവമി ഖായ്ക്
Navami Gayak
മുരളിയുടെയും പ്രമീളയുടെയും മകളായി വയനാട് ജനിച്ചു. നവമിയുടെ പ്രാഥമിക വിദ്യാഭ്യാസം സുൽത്താൻ ബത്തേരി സെന്റ് മേരീസ് ഹയർ സെക്കന്റരി സ്ക്കൂളിലായിരുന്നു. പഠനകാലത്ത് സ്ക്കൂൾ യുവജനോത്സവങ്ങളിൽ ഓട്ടംതുള്ളൽ, നാടകം എന്നീ ഇനങ്ങളിലൊക്കെ നവമി പങ്കെടുത്തിരുന്നു. സ്ക്കൂൾ പഠനത്തിനുശേഷം കൊച്ചി ആക്ട് ലാബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം അൻഡ് ടെലിവിഷനിൽ ചേർന്ന് അഭിനയത്തിൽ ബിരുദം നേടി. പഠനത്തിനുശേഷം നവമി സിനിമാഭിനയരംഗത്തേയ്ക്ക് ചുവടുവെച്ചു. 2015 -ൽ ഞാൻ നിന്നോട് കൂടെയുണ്ട് എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയത്. തുടർന്ന് യാനം മഹായാനം, റൊമാനോവ്, തോപ്പിൽ ജോപ്പൻ എന്നീ ചിത്രങ്ങളിലും നവമി അഭിനയിച്ചു.
2018 -ൽ സൂര്യ ടിവിയിൽ സ പ്രേക്ഷണം ചെയ്ത ഗൗരി എന്ന സീരിയലിൽ നവമി നായികയായി. അഭിനയം കൂടാതെ മോഡലിംഗ് രംഗത്തും സജീവമാണ് നവമി ഖായ്ക്.