നിധി നിറഞ്ഞ
നിധി നിറഞ്ഞ പൊൻകുടമായ്
വന്നൊരു മാറാപ്പ്..
പുലിവാലായ് തീർന്നല്ലോ
പിന്നെയും പൊല്ലാപ്പ്...
കണ്ടകശനിയായ്.. വന്നൊരു വിനയാ..
കടൽ കടന്നു കയ്യിൽ വന്ന ദുർവ്വിധിയാണേ..!
കണ്ടകശനിയായ്.. വന്നൊരു വിനയാ..
കടൽ കടന്നു കയ്യിൽ വന്ന ദുർവ്വിധിയാണേ..!
നിധിനിറഞ്ഞപൊൻകുടമായ്
വന്നൊരു മാറാപ്പ്..
പുലിവാലായ് തീർന്നല്ലോ
പിന്നെയും പൊല്ലാപ്പ്...!
മാൻഡ്രേക്.. സീനിയർ മാൻഡ്രേക്..
മുതലുകൊണ്ടുമതിലുതീർത്ത കേമനെങ്കിലും
അടിമറിഞ്ഞുപോകും ഇവനരികിലെത്തിയാൽ
കാഞ്ചനസിംഹാസനത്തിനധിപനെങ്കിലോ
മുൾക്കിരീടമായിമാറും ശിരസ്സിലേറിയാൽ
എന്നാലും ചങ്ങാതീ.. എന്താണീ പൊല്ലാപ്പ്..?(2)
അമ്പമ്പോ.. ഇവനൊരു പുകിലാ
മാൻഡ്രേക്.. സീനിയർ മാൻഡ്രേക്..(2)
നിധിനിറഞ്ഞപൊൻകുടമായ്
വന്നൊരു മാറാപ്പ്..
പുലിവാലായ് തീർന്നല്ലോ
പിന്നെയും പൊല്ലാപ്പ്...!
പാരവപ്പുകാർക്കിടയിൽ രാജനെങ്കിലോ
പാരകളിൽ പാരയാണിതരികിലെത്തിയാൽ
ധീരതക്ക് പേരെടുത്ത വീരനെങ്കിലും
തലതകർന്നുപോകും ഇതേറ്റുവാങ്ങിയാൽ
എന്നാലും ചങ്ങാതീ.. എന്താണീ പൊല്ലാപ്പ്..?(2)
ബാധയായിവന്നതാണീ മകുടം..!
നിധിനിറഞ്ഞപൊൻകുടമായ്
വന്നൊരു മാറാപ്പ്..
പുലിവാലായ് തീർന്നല്ലോ
പിന്നെയും പൊല്ലാപ്പ്...
കണ്ടകശനിയായ്.. വന്നൊരു വിനയാ..
കടൽ കടന്നു കയ്യിൽ വന്ന ദുർവ്വിധിയാണേ..!
കണ്ടകശനിയായ്.. വന്നൊരു വിനയാ..
കടൽ കടന്നു കയ്യിൽ വന്ന ദുർവ്വിധിയാണേ..!
ഹായ്..നിധിനിറഞ്ഞപൊൻകുടമായ്
വന്നൊരു മാറാപ്പ്..
പുലിവാലായ് തീർന്നല്ലോ
പിന്നെയും പൊല്ലാപ്പ്...!!
മാൻഡ്രേക്ക്... സീനിയർ മാൻഡ്രേക്ക്(2)