നിശാഗന്ധി പൂത്തു കിനാമഞ്ഞു പെയ്തു

നിശാഗന്ധി പൂത്തു കിനാമഞ്ഞു പെയ്തു
നിലാക്കായലായ് പൗര്‍ണ്ണമി
നിശാഗന്ധി പൂത്തു കിനാമഞ്ഞു പെയ്തു
നിലാക്കായലായ് പൗര്‍ണ്ണമി
മുകില്‍കൂടുലഞ്ഞു നിഴല്‍പ്പാടു മാഞ്ഞു
നിശാഗാനമായ് മാനസം
ജലമര്‍മ്മരങ്ങള്‍ പോലെ സ്വരസന്ധ്യയെങ്ങോ മാഞ്ഞു
മിഴിനീര്‍ക്കനവിന്‍ താഴ്വര പൂകി മായാവസന്തം

നിശാഗന്ധി പൂത്തു കിനാമഞ്ഞു പെയ്തു
നിലാക്കായലായ് പൗര്‍ണ്ണമി
ഓ.. നിലാക്കായലായ് പൗര്‍ണ്ണമി

തിളങ്ങുന്നുവോ കിനാവിന്‍ വളപ്പൊട്ടുകൾ
വിടര്‍ത്തുന്നുവോ മനസ്സിന്‍ മയില്‍പ്പീലികള്‍
ചിരിക്കുന്ന താരകളേ മഴവില്‍ ചരടില്‍ കൊരുക്കുവാന്‍
വെറുതെ മോഹിച്ചു ഹൃദയം വെറുതെ മോഹിച്ചു

നിശാഗന്ധി പൂത്തു കിനാമഞ്ഞു പെയ്തു
നിലാക്കായലായ് പൗര്‍ണ്ണമി
ഓ.. നിലാക്കായലായ് പൗര്‍ണ്ണമി

തിരച്ചെത്തുമോ മുഖശ്രീ മൃദുസ്മേരമായ്
ഉണര്‍ന്നെത്തുമോ ഉഷസ്സിന്‍ സുവര്‍ണ്ണോത്സവം
തുടിക്കുന്ന മാനിണയേ കരളിന്‍ തണലില്‍ തളയ്ക്കുവാന്‍
വെറുതെ മോഹിച്ചു ഞാനതു വെറുതെ മോഹിച്ചു

നിശാഗന്ധി പൂത്തു കിനാമഞ്ഞു പെയ്തു
നിലാക്കായലായ് പൗര്‍ണ്ണമി
മുകില്‍കൂടുലഞ്ഞു നിഴല്‍പ്പാടു മാഞ്ഞു
നിശാഗാനമായ് മാനസം
ജലമര്‍മ്മരങ്ങള്‍ പോലെ
സ്വരസന്ധ്യയെങ്ങോ മാഞ്ഞു
മിഴിനീര്‍ക്കനവിന്‍ താഴ്വര പൂകി മായാവസന്തം
നിശാഗന്ധി പൂത്തു കിനാമഞ്ഞു പെയ്തു
നിലാക്കായലായ് പൗര്‍ണ്ണമി
ഓ നിലാക്കായലായ് പൗര്‍ണ്ണമി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Nishagandhi poothu