അന്തിമഴ മയങ്ങി (F)

 

അന്തിമഴ മയങ്ങി മധു ചന്ദ്രിക ഉറങ്ങി 
താമരമിഴികൾ കരഞ്ഞുറങ്ങി 
ഇന്ന് താനേ തേടി പ്രിയസന്ധ്യ(അന്തിമഴ......പ്രിയസന്ധ്യ)
അവളൊരുനാൾ കണ്ട കിനാവുകൾ 
ഇന്ന് കണ്ണീർക്കടലായി 
കരൾ നിറയും നൊമ്പരച്ചിന്തുകൾ 
ഇന്ന് കണ്ണീർക്കാനാവായി......(അന്തിമഴ......പ്രിയസന്ധ്യ)

പറയാതെ പിരിയുകയായി 
പകലിൻമരതക തേൻകിളികൾ 
അകലുന്നു ഹൃദയങ്ങൾ 
മായികമാം മരരീചികയിൽ 
ദൂരെനക്ഷത്രമറിയാതെ 
നവഗ്രഹങ്ങളറിയാതെ പിരിയുകയായി മൂവന്തി 
                               (അന്തിമഴ.......പ്രിയസന്ധ്യ)
തണൽ ചൊരിയും തേൻമാവേ 
മാമ്പൂകണ്ടു മദിയ്ക്കരുതേ
മഴമുകിലേ പൊൻമുകിലേ 
മഴവില്ലുകണ്ടു മയങ്ങരുതേ 
ഈ സുഖമൊരു വ്യാമോഹം-
ഈ ദുഃഖമൊരു വ്യാമോഹം ഈ കനവുകളും വ്യാമോഹം 
                                      (അന്തിമഴ.......പ്രിയസന്ധ്യ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Anthimazha mayangi

Additional Info

Year: 
2001

അനുബന്ധവർത്തമാനം