പൊന്മേഘമോ പ്രേമ സന്ദേശകാവ്യമോ
പൊന്മേഘമോ പ്രേമ സന്ദേശകാവ്യമോ
എന്‍ ശാരികേ രാഗസംഗീതധാരയോ
പ്രേമാര്‍ദ്രമാം നിന്റെ സ്നേഹോപഹാരമോ
സഖി നിന്‍ കവിളില്‍ വിരിയും നാണമോ?
പൊന്മേഘമോ പ്രേമ സന്ദേശകാവ്യമോ
എന്‍ ശാരികേ രാഗസംഗീതധാരയോ
ഈ മലനിരതന്‍ താഴ്വരയില്‍ എന്നും
പൊഴിയും കുളിരില്‍ നനയാന്‍ സഖി നീ വരുമോ
നിന്‍ ചൊടിയിണകള്‍ മലരുകളായ് നിന്നു
നിറയും മധുരം നുകരാന്‍ ശലഭം വരുമോ
ഗായികേ വേണുവില്‍ ഉതിരും സ്വരം തരൂ
പൊന്മേഘമോ പ്രേമ സന്ദേശകാവ്യമോ
എന്‍ ശാരികേ രാഗസംഗീതധാരയോ
ഈ മഴമുകിലില്‍ സുന്ദരമാം സന്ധ്യ
സഖി നിന്‍ കവിളില്‍ വിടരാന്‍ വിതുമ്പും നിറമോ
ഈ കടലലകള്‍ കരയിലെങ്ങുമെന്നും എഴുതും കഥകള്‍
പറയാന്‍ സഖി നീ വരുമോ
ഗോപികേ ഗാനമായ് ഒഴുകും സുഖം തരൂ
പൊന്മേഘമോ പ്രേമ സന്ദേശകാവ്യമോ
എന്‍ ശാരികേ രാഗസംഗീതധാരയോ
പ്രേമാര്‍ദ്രമാം നിന്റെ സ്നേഹോപഹാരമോ
സഖി നിന്‍ കവിളില്‍ വിരിയും നാണമോ?
പൊന്മേഘമോ പ്രേമ സന്ദേശകാവ്യമോ
എന്‍ ശാരികേ രാഗസംഗീതധാരയോ