ആലോലമാടുന്ന കാറ്റേ.

Film/album: 
Alolamaadunna
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

ആലോലമാടുന്ന കാറ്റേ.....
ആലോലമാടുന്ന കാറ്റേ ഇനിയും വരുമോ
വസന്തം വിരിഞ്ഞ പൂക്കളായ്‌
ഇതിലെ വിരുന്നു പോരൂ
ആലോലമാടുന്ന കാറ്റേ ഇനിയും വരുമോ

പ്രഭാതം വന്നു വിളിച്ചാലോ
പ്രകാശം മിഴി തുറക്കില്ലേ (പ്രഭാതം...)
ശ്രീ രാഗം നീ പാടീ
ഇരുന്നാടാനായ്‌ വരുകില്ലേ പൂ ചൂടി
ഈ വാനിലും.... കാറ്റേ

ആലോലമാടുന്ന കാറ്റേ ഇനിയും വരുമോ
വസന്തം വിരിഞ്ഞ പൂക്കളായ്‌
ഇതിലെ വിരുന്നു പോരൂ
ആലോലമാടുന്ന കാറ്റേ ഇനിയും വരുമോ

നിറങ്ങൾ സ്വർണ രഥമേറീ
ദിനാന്തം പൊന്നൊളി തൂകി (നിറങ്ങൾ...)
ഈ തേരിൽ പൂങ്കാറ്റിൽ
നിരന്നാടുന്ന മഴവില്ലായ്‌
നീ പോരൂ വാസന്തമേ.... വീണ്ടും

ആലോലമാടുന്ന കാറ്റേ ഇനിയും വരുമോ
വസന്തം വിരിഞ്ഞ പൂക്കളായ്‌
ഇതിലെ വിരുന്നു പോരൂ
ആലോലമാടുന്ന കാറ്റേ ഇനിയും വരുമോ

Alola maadunna - Upahaaram