മണ്ണപ്പം ചുട്ടു
ആകാശോം പഴയതല്ലേ അലകടലും പഴയതല്ലേ
അതിനിടയിൽ നാം മാത്രം... അറിയാതെ മാറിയെന്തേ
മണ്ണപ്പം ചുട്ടു കളിക്കണ കാലം
എന്നൊപ്പം കൂടിയ പെണ്ണല്ലേ ... (2 )
മാനത്തു മുട്ടണ തെങ്ങു പോലല്ലേ
നീ നട്ട മോഹമതേറവേ ..
രാശി പിഴച്ചാലും കാശ് നശിച്ചാലും
ആശിച്ചതങ്ങനെ മാറുമോ ..
വാശിപ്പുറത്താര് വന്നു തടഞ്ഞാലും
ആണൊരുത്തൻ വിട്ടു പോകുമോ ..
കാലം കരളില് ചെത്തിയിറക്കണ
പ്രേമത്തിൻ കള്ള് നുണഞ്ഞിണ തുമ്പിപോൽ
പാടവരമ്പത്ത് പാറി നടന്നത്
കണ്ണഞ്ചും വേഗം മറന്നുവോ പെണ്ണേ ....
കണ്ണഞ്ചും വേഗം മറന്നുവോ പെണ്ണേ ....
കണ്ണഞ്ചും വേഗം മറന്നുവോ പെണ്ണേ ....
മണ്ണപ്പം ചുട്ടു കളിക്കണ കാലം
എന്നൊപ്പം കൂടിയ പെണ്ണല്ലേ ... (2 )
തെങ്ങ് ചതിച്ചാലും മണ്ണെന്നെ വിട്ടാലും
കണ്ണ് നനയാതെ കാത്തീടാം ..
ചങ്കിലെ ചോരയായ് നീയെന്നുമുണ്ടെങ്കിൽ
എന്തിനും പോന്നവനാകും ഞാൻ
വെന്തുരുളും പോലെ കാലങ്ങൾ നീങ്ങുമ്പോൾ
ചന്തവും പോകും തൊലി ചുളുങ്ങും
അന്തിക്കും മായാത്ത സൂര്യനായ്...
അപ്പോഴും സ്നേഹം തിളങ്ങിടും ..
മണ്ണപ്പം ചുട്ടു കളിക്കണ കാലം
എന്നൊപ്പം കൂടിയ പെണ്ണല്ലേ ... (2 )
തക തക.. തക തക തിത്തയ്യോ
തക തക.. തക തക തിത്തയ്യോ ...
രാശി പിഴച്ചാലും കാശ് നശിച്ചാലും
ആശിച്ചതങ്ങനെ മാറുമോ ..
വാശിപ്പുറത്താര് വന്നു തടഞ്ഞാലും
ആണൊരുത്തൻ വിട്ടു പോകുമോ ..
കാലം കരളില് ചെത്തിയിറക്കണ
പ്രേമത്തിൻ കള്ള് നുണഞ്ഞിണ തുമ്പിപോൽ
പാടവരമ്പത്ത് പാറി നടന്നത്
കണ്ണഞ്ചും വേഗം മറന്നുവോ പെണ്ണേ ....
കണ്ണഞ്ചും വേഗം മറന്നുവോ പെണ്ണേ ....
കണ്ണഞ്ചും വേഗം മറന്നുവോ പെണ്ണേ ....
മണ്ണപ്പം ചുട്ടു കളിക്കണ കാലം
എന്നൊപ്പം കൂടിയ പെണ്ണല്ലേ ... (2 )
എന്നൊപ്പം കൂടിയ പെണ്ണല്ലേ ...
ഹായ്.. എന്നൊപ്പം കൂടിയ പെണ്ണല്ലേ ...
ഹേ ..എന്നൊപ്പം കൂടിയ പെണ്ണല്ലേ ...
എന്നൊപ്പം കൂടിയ പെണ്ണല്ലേ .....