ഏലമണി കാടു ചുറ്റി
ആ...
ഏലമണിക്കാടു ചുറ്റി ഓടിവരും കാറ്റേ
നീലമലച്ചോലകളില്‍ നീന്തി വരും കാറ്റേ...
ഏലമണിക്കാടു ചുറ്റി ഓടിവരും കാറ്റേ
നീലമലച്ചോലകളില്‍ നീന്തി വരും കാറ്റേ...
ഏലമണിക്കാടു ചുറ്റി...
ഏഴിമല ചരുവിലെ ഏഴിലംപാല പൂത്തുവോ...
ഏഴിമല ചരുവിലെ ഏഴിലംപാല പൂത്തുവോ...
നീരൊഴുകും പുഴയിലെ നീര്‍മാതളം പൂത്തുവോ...
ഏലമണിക്കാടു ചുറ്റി...
നിന്റെ മെയ്യില്‍ എന്താണിന്നീ പൊന്നിലഞ്ഞിപ്പൂമണം...
നിന്റെ മെയ്യില്‍ എന്താണിന്നീ പൊന്നിലഞ്ഞിപ്പൂമണം...
നിന്റെ വേര്‍പ്പില്‍ എന്തേ സഖീ ചന്ദനത്തിന്‍ കുളിര്‍മണം...
ഏലമണിക്കാടു ചുറ്റി...
പകലൊളിയില്‍ ഈ വനം ഒരു പരമശാന്തി മന്ദിരം...
കാവല്‍ നില്‍ക്കും വന്‍ തരുക്കള്‍ നാമം ചൊല്ലും താപസര്‍...
രാവു വന്നു കേറിയാൽ ഇതു കൂരിരുളിന്‍ ഗഹ്വരം
മൂടുപടം മാറ്റിയാലീ കാടുമൊരു രാക്ഷസന്‍ ...
ഏലമണിക്കാടു ചുറ്റി ഓടി വരും കാറ്റേ...
ഏലമണിക്കാടു ചുറ്റി ഓടി വരും കാറ്റേ...