മന്മഥകഥയുടെ ഗന്ധമറിയാതെ

 

മന്മഥകഥയുടെ ഗന്ധമറിയാതെ
വര്‍ണ്ണമയൂരമൊന്നു വളര്‍ന്നു-കാട്ടില്‍
സ്വര്‍ണ്ണമരാളമൊന്നു വളര്‍ന്നു
വനതരംഗിണി തീരത്തു വച്ചവളെ
വാരിവാരി ഞാന്‍ പുണര്‍ന്നു
(മന്മഥകഥയുടെ...)

അന്തിച്ചുവപ്പിനാല്‍ നാണിച്ചു കവിള്‍ ചുവന്നു
അംബരം ആ രംഗം കണ്ടു
ആയിരം പൂക്കള്‍ വിരിഞ്ഞു വിരിഞ്ഞു നില്‍ക്കെ
കാനനം പുളകം കൊണ്ടു

(മന്മഥകഥയുടെ...)

രാഗകേളിക്കെന്‍ പ്രേമനഗരിയിലെ
രാജാങ്കണത്തില്‍ നീ വരുമോ
ഈ മാലിനീതീരം വെടിഞ്ഞു നീ എന്‍ സ്നേഹ
മായാനഗരിയില്‍ വരുമോ
(മന്മഥകഥയുടെ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manmadhakadhayude Gandhamariyaathe

Additional Info

അനുബന്ധവർത്തമാനം