ഇന്ദുവദനേ നിൻ
ഇന്ദുവദനേ നിന്‍ മന്ദഹാസത്തില്‍
ഇതള്‍ വിടരുന്നത് മുകുളമോ
നെയ്യാമ്പല്‍ മുകുളമോ എന്റെ ഹൃദയമോ
(ഇന്ദുവദനേ ...)
നിരുപമേ നിന്‍ ഋതുമൊഴി തന്‍
തിരുമധുരബിന്ദു എന്‍
നിരുപമേ നിന്‍ ഋതുമൊഴി തന്‍
നാമാക്ഷരങ്ങളോ സ്വരങ്ങളോ
ഹേമന്ദ ഗാമിനി ഇവിടെ ഉതിരും ഈ ഹേമന്ദ ഗന്ധം
മുല്ല മലര്‍ ചാര്‍ത്തിന്റെ നിശ്വാസമോ
നിന്റെ കുങ്കമച്ചാറിന്റെ സൗരഭ്യമോ
(ഇന്ദുവദനേ ...)
നീരജമിഴി നിന്‍ മാറില്‍ ഞാന്‍
നീല നീരാളം ആകാം
നിന്‍ കുനുകൂന്തലാല്‍ വീണാ തന്ത്രിയില്‍
നിര്‍മല രാഗം ഉതിര്‍ക്കാം
നിറകതിര്‍ ആയ് എന്‍ മനസ്സില്‍ നീ നൃത്തം ചെയ്യുമ്പോള്‍
നിമിഷ ദളങ്ങളില്‍ ഞാന്‍ അലിവൂ
സഖി നിര്‍വൃതിയാം ഉപഹാരം
(ഇന്ദുവദനേ ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Induvadane nin
Additional Info
ഗാനശാഖ: