മഴയേ മഴയേ

മഴയേ മഴയേ മഴയേ..മഴയേ...
മനസ്സിൽ മഷിയായുതിരും നിറമേ
ഉയിരിൻ തൂലികയിൽ നിറയും പെൺ നിറമേ
നീ വെൺ പ്രാവായ് പാടും നീ നിറവേ നിറവേ
നീറും നോവിൽ പുൽകും തേൻ നിറമേ ..
മഴയേ മഴയേ മഴയേ..മഴയേ...
മനസ്സിൽ മഷിയായുതിരും നിറമേ

വാതിൽ ചില്ലിൽ പുലർമഞ്ഞു പോലെ
ഏതോ സ്വപ്നം പുണർന്നൊന്നു മെല്ലെ
വിരലും വിരലും പതിയെ ചേരുന്ന നേരം
ഉലയും മിഴിയാൽ ഞൊടിയിൽ തെന്നിമാറിയെന്തേ
മഴയേ മഴയേ മഴയേ..മഴയേ...
മനസ്സിൽ മഷിയായുതിരും നിറമേ

ആരോ ചായം കുടഞ്ഞിട്ട പോലെ
നീയെൻ താളിൽ പടർന്നേറിയില്ലേ
നദിയും നദിയും കടലായ് മാറുന്ന രാവിൽ
ഇനി നിൻ വിടരും മിഴിയിൽ ഞാനലിഞ്ഞിതെന്തേ

മഴയേ മഴയേ മഴയേ..മഴയേ...
മനസ്സിൽ മഷിയായുതിരും നിറമേ
ഉയിരിൻ തൂലികയിൽ നിറയും പെൺ നിറമേ
നീവൽ പ്രാവായ് പാടും നീ നിറവേ നിറവേ
നീറും നോവിൽ പുൽകും തേൻ നിറമേ ..
മഴയേ മഴയേ മഴയേ..മഴയേ...
മനസ്സിൽ മഷിയായുതിരും നിറമേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mazhaye mazhaye

Additional Info

Year: 
2016

അനുബന്ധവർത്തമാനം