ഉടഞ്ഞുവോ ജീവിതമിതേതോ
ഉടഞ്ഞുവോ ജീവിതമിതേതോ സ്പടിക ശിലപോൽ
പിരിഞ്ഞുവോ ഇന്നിരുവഴിയിതാ ഇനിയെവിടെ
നോവിൻ മുനയായ് നീറി ഇരുമനവും
ഓരോ നിമിഷം.. ഉരുകീ ഒരുപോൽ
പിടഞ്ഞുവോ ...
പോയ കാലമെങ്ങോ.. കാറ്റുമറഞ്ഞു
പിൻ നിലാവുമെങ്ങോ മായുന്നുവോ
തമ്മിലുള്ളം കാണാൻ..പാടെ മറന്നു നാം
അന്യരായി മാറാൻ ശീലിച്ചുവോ..
ഏതോ.. ശ്യാമസന്ധ്യപോൽ..
നിറം കുടഞ്ഞു മാഞ്ഞുപോയി..
നോവിൻ ഉൾക്കാട്ടിലലഞ്ഞു ഞാൻ
ചിതലാർന്നു താഴെ വീണൊരേട് പോലെ
ഉടഞ്ഞുവോ ..ജീവിതമിതേതോ സ്പടിക ശിലപോൽ
എരിഞ്ഞുവോ ...
ഉടഞ്ഞുവോ ..പുലരിമലരിതളാം ഒരു ചിരി
മുറിഞ്ഞുവോ.. പകുതി വഴിയിലിതാ മൊഴി
ഇന്നെവിടെ മോഹമെവിടെ
തലോടുവാൻ മറന്ന സ്നേഹമെവിടെ..
എന്നുയിരേ നീയെവിടെ..
കിനാവ് കൊണ്ടു നെയ്ത കൂടുമെവിടെ
ഒഴിഞ്ഞുവോ.. ഇടവമഴ മുകിലായിതാ..
മിഴി...നനഞ്ഞുവോ ...
ഉടഞ്ഞുവോ ...ഉം ...ഉഹൂ ...ഉം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
udanjuvo jevithamithetho
Additional Info
Year:
2016
ഗാനശാഖ: