പിന്നെ എന്നോടൊന്നും (D)
പിന്നെ എന്നോടൊന്നും പറയാതെ
പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്
പിന്നെ എന്നോടൊന്നും പറയാതെ
പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്...
കടലാഴങ്ങളിൽ... ഒരു തൂവലുമായ്...
അകലെ നിൽപൂ ജലമൗനം...
പിന്നെ... പിന്നെ എന്നോടൊന്നും പറയാതെ
പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്...
തിരിതാഴും സന്ധ്യാസൂര്യൻ
നിഴൽ മഞ്ഞിൽ നീങ്ങും പോലെ
ഒരു പാവം പൂമൊട്ടായ് നീ ചേർന്നുറങ്ങൂ....
കരയാതെൻ കണ്ണീർമുത്തേ
കൺനിറയെ കണ്ടോട്ടെ നിൻ
കവിളത്തെ അമ്മച്ചിമിഴിൽ പാൽമധുരം....
നാക് തുമ്പില്‍ നാദം പോലെ നാക്കിലമേൽ അന്നം പോലെ
നിനക്കെന്നുമെൻ പുണ്യം വിളമ്പി വെക്കാം
നിന്നെ നിലാവു കൊണ്ടു നീരാട്ടാം..
പിന്നെ... പിന്നെ എന്നോടൊന്നും പറയാതെ
പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്...
മുടി മാടിക്കെട്ടാൻ പോലും
അറിയാത്ത കാലം നിന്നെ...
ഒരു കോടി സ്നേഹത്താൽ ഞാൻ ഉമ്മ വച്ചൂ...
വെയിലാൽ നീ വാടും നേരം
തണലായ് ഞാൻ നിന്നൂ ചാരെ
എരിവേനൽ കാറ്റിൽ നിന്നും കാത്തു വച്ചൂ..
മൊഴിയറിയാ മക്കൾ വെറുതെ വളരേണ്ടെന്നാദ്യം തോന്നീ...
വളർന്നാലുമെന്നും നീയെൻ കുരുന്നു തന്നേ...
നിന്നെ കിനാവു കൊണ്ട് താരാട്ടാം....
പിന്നെ എന്നോടൊന്നും പറയാതെ
പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്...
കടലാഴങ്ങളിൽ... ഒരു തൂവലുമായ്...
അകലെ നിൽപൂ ജലമൗനം...
പിന്നെ... പിന്നെ എന്നോടൊന്നും പറയാതെ
പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്...
പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്...
പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്...
അഹ അഹ ആ....