പട നയിച്ചു പട നയിച്ചു
പട നയിച്ചു പട നയിച്ചു പടഹമായ് തുടിച്ചുണർന്ന
സമരമുഖര ഭേരിയായ് തിളച്ചുയർന്നു നാം
കടലടിച്ച കുടികളോടെ മനസ്സു തീപ്പിടിച്ചു നിന്ന
മരുവിലുള്ള സൂര്യ കോടി രശ്മിയാണു നാം
ഇത് മനുഷ്യ ഗാഥയല്ലേ ഇതു മഹിത ഗീതമല്ലേ
രണഭൂമിയിൽ നിണമാർന്നൊരു സ്മരണാഞ്ജലിയല്ലേ ചടുല
(പട നയിച്ചു ..)
ഈ രുധിരമൊഴുകും സിരയിൽ നിന്നും അഗ്നിയാളിടാം
ഈ കൊടിയ ദുരിത സഹനയാത്രയിൽ
തളരാതെ പൊരുതിടാം ഇടറാതെ ബലിയിടാം
കൊടുങ്കാറ്റു പോലെ ചീറ്റും കോട്ടകൊത്തളങ്ങളിൽ ചടുല
(പട നയിച്ചു ..)
ഒരരുണ സന്ധ്യയകലെ നിന്നും അരികെ വന്നിടാം
ഈ മണൽനിലങ്ങൾ മഴ നനഞ്ഞിടാം
പുതു നാമ്പുനാമ്പു മുളയിടാം
ഗോദാവരി നിറയാം
ജനകോടി വിതച്ച വിത്തു മുത്തുകൾ തരാം ചടുല
(പട നയിച്ചു ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Pada Nayichu Pada Nayichu
Additional Info
ഗാനശാഖ: