കുസൃതിക്കുപ്പായക്കാരാ
കുസൃതിക്കുപ്പായക്കാരാ..കുസൃതിക്കുപ്പായക്കാരാ
കുട്ടിപ്പട്ടാളക്കാരാ കുട്ടിപ്പട്ടാളക്കാരാ
കുസൃതിക്കുപ്പായക്കാരാ കുട്ടിപ്പട്ടാളക്കാരാ
പൊറത്ത് പുത്തകമാടച്ചുവച്ചിനി ഇറങ്ങിവായോ
അകത്തൊരമ്പിളി മിന്നിയില്ലേ
ഇരുട്ടുപായ മടക്കീല്ലേ
തുടിച്ചു തുള്ളണ പുഴയിലിറങ്ങി
കുടുക്ക് ചൂണ്ടയെറിഞ്ഞൂല്ലേ
കുടുക്ക് ചൂണ്ടയെറിഞ്ഞൂല്ലേ ...
ചുരമിരങ്ങണ കാറ്റ് നല്ല ചൂളമിടുമ്പം
മലമടക്കുകൾ തുടിമുഴക്കണ താളമിടുമ്പം (2)
കരയ്ക്ക് നിക്കണ വികൃതിക്കാരന്റെ
കരളിനൊരാന്തം മുക്കിളിയിട്ടു വരാം
മുത്തുവാരി പോരാം ..
മാനത്തെ നക്ഷത്ര ചങ്ങാതിമാർക്കൊപ്പം
മിണ്ടിപ്പറഞ്ഞിരിക്കാം ...മിണ്ടിപ്പറഞ്ഞിരിക്കാം
കുസൃതിക്കുപ്പായക്കാരാ കുട്ടിപ്പട്ടാളക്കാരാ
പൊറത്ത് പുത്തകമാടച്ചുവച്ചിനി ഇറങ്ങിവായോ
അകത്തൊരമ്പിളി മിന്നിയില്ലേ
ഇരുട്ടുപായ മടക്കീല്ലേ
തുടിച്ചു തുള്ളണ പുഴയിലിറങ്ങി
കുടുക്ക് ചൂണ്ടയെറിഞ്ഞൂല്ലേ
കുടുക്ക് ചൂണ്ടയെറിഞ്ഞൂല്ലേ ...
കരിമുകിൽക്കിളി കണ്ണിറുക്കി കവിത മൂളുമ്പം
കഥ വരമ്പത്തിരുന്നു മുത്തശ്ശി പറ നിറയ്ക്കുമ്പം (2)
മഴക്കുറുമ്പിന്റെ മനസ്സിനുള്ളിൽ മുളയ്ക്കും സന്തോയം
അക്കരെ പോയി വരാം ചക്കരത്തുണ്ട് തരാം
കൊക്കര കൊക്കര പൂവാലനൊപ്പര..
കൂവിത്തെളിഞ്ഞു വരാം... കൂവിത്തെളിഞ്ഞു വരാം.
കുസൃതിക്കുപ്പായക്കാരാ കുട്ടിപ്പട്ടാളക്കാരാ
പൊറത്ത് പുത്തകമാടച്ചുവച്ചിനി ഇറങ്ങിവായോ
അകത്തൊരമ്പിളി മിന്നിയില്ലേ
ഇരുട്ടുപായ മടക്കീല്ലേ
തുടിച്ചു തുള്ളണ പുഴയിലിറങ്ങി
കുടുക്ക് ചൂണ്ടയെറിഞ്ഞൂല്ലേ
കുടുക്ക് ചൂണ്ടയെറിഞ്ഞൂല്ലേ ...