ശ്രീരംഗപട്ടണത്തിൻ
ശ്രീരംഗപട്ടണത്തിൽ ശില്പകലാഗോപുരത്തിൽ
ശ്രീമംഗലപ്പക്ഷി നീ വന്നൂ നിന്റെ
പുഷ്പ പ്രദർശനശാലയിൽ നിന്നൊരു
പൂമൊട്ടെനിക്കു തന്നൂ
നീലപ്പളുങ്കു വിളക്കിൽ പൂത്തൊരു
നഗ്ന നാളത്തിനരികിൽ എന്റെ
നിത്യ രോമാഞ്ചങ്ങൾ
സ്വപ്നവിലാസിനീ നിന്റെ ദാഹങ്ങളെ
സ്വാഗതം ചെയ്യുവാൻ വന്നൂ
സ്വാഗതം ചെയ്യുവാൻ വന്നൂ (ശ്രീരംഗ..)
മാർകഴിക്കാറ്റിൻ കുലിരിൽ കുളിച്ച നിൻ
മന്ദഹാസത്തിൻ കൊടിയിൽ പൂത്ത
കന്യകാസൗന്ദര്യം
കോരുത്തരിക്കുമെൻ മാറിൽ പടർത്തുവാൻ
നൂറുമ്മ വയ്ക്കുവാൻ നിന്നൂ
നൂറുമ്മ വയ്ക്കുവാൻ നിന്നൂ (ശ്രീരംഗ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Sreeranga Pattanathil
Additional Info
ഗാനശാഖ: