ചെല്ലം ചെല്ലം ചാഞ്ചക്കം

ചെല്ലം ചെല്ലം ചാഞ്ചക്കം
ചെപ്പടിമുത്തേ ചാഞ്ചക്കം
ചെഞ്ചുണ്ടിതളിൽ ചെറുതേനുതിരും
ചക്കരയുമ്മയ്ക്ക് ചാഞ്ചക്കം കിളി ചാഞ്ചക്കം
 
 
മുത്തശ്ശിയമ്മേടെ മുറുക്കിചുവപ്പിച്ച
മുത്തം വാങ്ങാനോ
മുത്തച്ഛൻ കുലുക്കുന്ന കുടവയറിന്മേൽ
നൃത്തം വെയ്ക്കാനോ
തുള്ളാട്ടം നിന്റെ തുള്ളാട്ടം ഈ
തങ്കപ്പാവക്കുതിരപ്പുറത്ത് നിൻ
തുള്ളാട്ടം തുള്ളാട്ടം (ചെല്ലം..)
 
അച്ഛന്റെ കൈയ്യിൽ നിന്നും പിറന്നാൾ സമ്മാനം
എത്തിപ്പിടിക്കാനോ
അംമ്മേടെ മോഹമാമമ്പലപ്പൂവിന്റെ
അല്ലിയിലുറങ്ങാനോ
ചില്ലാട്ടം നിന്റെ ചില്ലാട്ടം ഈ
ചിത്രപ്പീലിചിന്തുള്ളൊരൂഞ്ഞാലിൽ
ചില്ലാട്ടം ചില്ലാട്ടം (ചെല്ലം..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Chellam chellam chanjakkam

Additional Info

അനുബന്ധവർത്തമാനം