വേളിമലയിൽ വേട്ടക്കെത്തിയ
വേളിമലയിൽ വേട്ടക്കെത്തിയ വേടന്മാരേ
വെളുത്ത വാവിൽ
വളർത്തു മാനിനെ വേട്ടയാടരുതേ
നിങ്ങൾ വേട്ടയാടരുതേ
(വേളിമലയിൽ... )
കാവിനുള്ളിൽ - കാടുവാഴും കാളിയുണ്ടേ
ഓം കാളി മഹാകാളിഓം കാളി മഹാകാളി
കാളിക്കു വാളും ചിലമ്പുമുണ്ടേ
(കാവിനുള്ളിൽ... )
കായ് പഴുത്താൽ കല്ലാകും
കാടു മുഴുവൻ തിനയാകും
തിനയാകും തിനയാകും തിനയാകും
(വേളിമലയിൽ... )
വേഷം മാറി നടന്നാലും - രത്ന
വ്യാപാരികളായ് വന്നാലും
മനസ്സിനുള്ളിൽ - മാറാപ്പിനുള്ളിൽ
മറഞ്ഞിരിക്കും വഞ്ചന കാണാൻ
മായക്കുണ്ടൊരു കണ്ണ് - മൂന്നാം തൃക്കണ്ണ്
തീക്കണ്ണ് - തീക്കണ്ണ് - തീക്കണ്ണ്
(വേളിമലയിൽ..)
കാവിനുള്ളിൽ - നാടു വാഴും - തേവരുണ്ടേ
തേവരുണ്ടേ - തേവരുണ്ടേ - തേവരുണ്ടേ
തേവർക്കു - ഭൂതഗണങ്ങളുണ്ടേ
ഗണങ്ങളുണ്ടേ - ഗണങ്ങളുണ്ടേ - ഗണങ്ങളുണ്ടേ
(കാവിനുള്ളിൽ... )
തേവരുണർന്നാൽ തേരോട്ടം
നാടു മുഴുവൻ പടയോട്ടം
പടയോട്ടം - പല പല പടയോട്ടം
(വേളിമലയിൽ...)