തൂക്കണാം കുരുവിക്കൂട്

തൂക്കണാം കുരുവിക്കൂട്
കൂടു തകർക്കാതെ - കുരുവിയെ കൊല്ലാതെ
കൂടിരിക്കും കൊമ്പിലെ പൂവെയ്തു
തരുമോ കുറവാ - കുറവാ
(തൂക്കണാം... )

ആകാശക്കൊമ്പിലെ പൂവാണേലും 
അനന്തൻകാട്ടിലെ പൂവാണേലും 
അമ്പെയ്തു കൊണ്ടുവന്നു ചൂടിച്ചുതന്നാൽ 
അപ്പോഴീ കുറവന്നെന്തു നൽകും
തേടുന്ന നെഞ്ചിലെ തേൻകൂട്‌ 
(തൂക്കണാം... )

തേടിയ വള്ളിക്കുടിലിൽ - എവിടെ
തേൻപൂവള്ളിക്കുടിലിൽ - എവിടെ
കുറവനെക്കാത്തിരിക്കും കുവലയമിഴിയുടെ 
കരളിലെ തേൻകൂടെടുത്തു തരും
(തൂക്കണാം... )

ആ കൂടു തുറക്കാൻ ഈ അമ്പു പോരാ
അഞ്ജനക്കണ്ണിലെ ഒളിയമ്പും പോരാ
സ്വപ്നങ്ങൾ തൊടുക്കുന്ന പൂവമ്പു വേണം
സ്വർണ്ണക്കിങ്ങിണി വില്ലു വേണം
പ്രേമത്തിൻ കിങ്ങിണി മണി വില്ല് 
(തൂക്കണാം... )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
thookkanaam kuruvikkoodu

Additional Info

അനുബന്ധവർത്തമാനം