വില്ലും ശരവും കൈകളിലേന്തിയ
ഓ...... ഓ....
വില്ലും ശരവും കൈകളിലേന്തിയ
വിപ്ലവകാരികളേ - വിപ്ലവകാരികളേ
വില്ലുകുലയ്ക്കൂ - ശരം തൊടുക്കൂ
വിശ്രമം നാളേ - വിശ്രമം നാളേ
വില്ലും ശരവും കൈകളിലേന്തിയ
വിപ്ലവകാരികളേ
വില്ലുകുലയ്ക്കൂ ശരം തൊടുക്കൂ
വിശ്രമം നാളെ
അന്ധതകൾക്കെതിരേ - അനീതികൾക്കെതിരേ
അങ്കച്ചമയത്തേരിലിരുന്നിനി
അമ്പയക്കുക നമ്മൾ - അങ്ങനെ
അമ്പയക്കുക - അമ്പയക്കുക
അമ്പയക്കുക നമ്മൾ
(വില്ലും..)
മാനം കുലുങ്ങട്ടെ - മലകൾ നടുങ്ങട്ടെ
മലയാളത്തിൽ ജനിച്ചവരെങ്കിൽ
മടങ്ങുകില്ലിനി നമ്മൾ
മടങ്ങുകില്ലിനി - മടങ്ങുകില്ലിനി
മടങ്ങുകില്ലിനി നമ്മൾ
(വില്ലും..)
വഞ്ചനകൾക്കെതിരേ - വിലങ്ങുകൾക്കെതിരേ
പുത്തനൊരസ്ത്രമെടുത്തൂ തൊടുക്കുക
പൊയ്മുഖങ്ങൾക്കെതിരേ - അങ്ങനെ
പൊയ്മുഖങ്ങൾ - പൊയ്മുഖങ്ങൾ
പൊയ്മുഖങ്ങൾക്കെതിരേ
(വില്ലും..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Villum sharavum
Additional Info
ഗാനശാഖ: