നീല കണ്കോടിയില് (M)
നീല കണ്കോടിയില് ലയ മൗനസാഗരം
സ്നേഹപൂത്തിങ്കൾ തൻ.. ഹൃദയം (2)
നീലാകാശ വീഥികൾ.. വർണ്ണോദാരമായ്
ഏതോ കാരുണ്യത്തിൻ.. അക്കൽദാമയിൽ
വിണ്ണിൻ ഒലിവിൻ ഇളം പൂക്കൾ തൻ
നീല കണ്കോടിയിൽ..
ശ്യാമാരാമ വേദിയിൽ മണ്ണിൻ ഹേമഗീതം
പൂവിന്നുൾത്തടങ്ങളിൽ വണ്ടിൻ ആരവം..
പോരൂ പൊൻവസന്തമേ... നീഹാരാർദ്രയായ്
തളിരുകൾ ഉലയും മെയ്യിൽ.. തെളിനിഴലാട്ടമായ്
പാട്ടിൻ പൊരുളായ് കളിമൺ വീണയിൽ
പല്ലവിയായ്.. രതിയുടെ പല്ലവിയായ്..
മധുരിത മഞ്ജരിയുണരും വൈഭവമായ്
നീല കണ്കോടിയില് ലയ മൗനസാഗരം
സ്നേഹപൂത്തിങ്കൾ തൻ.. ഹൃദയം
മൂടൽമഞ്ഞു ചേലയിൽ.. രാവിൻ മെയ്യുലഞ്ഞു
പനിനീർച്ചോലയാകവേ.. കനിവിൻ ഈണമായ്
പോരൂ ചൈത്രവേണുവിൽ.. കൈവല്യങ്ങളേ
മരതകമണിയും മലയിൽ മുകിലണി ചേർന്നുപോയ്
കുളിരായ് തഴുകി മദകര മാരുതൻ..
ആലോലം.. പാടും മോഹിനികൾ
സുലളിത ചന്ദനഗന്ധമുണർത്തുമ്പോൾ....
നീല കണ്കോടിയില് ലയ മൗനസാഗരം
സ്നേഹപൂത്തിങ്കൾ തൻ.. ഹൃദയം