രജനീ ഹേമന്തരജനി

ആ... ആ...ആഹാ..ആ
രജനീ ഹേമന്തരജനി മാദകശൃംഗാര രജനീ
മാദക ശൃംഗാര രജനീ
ലഹരീ ആനന്ദലഹരീ അനുപമ സൗന്ദര്യ ലഹരീ
അനുപമ സൗന്ദര്യ ലഹരീ
ലഹരീ... ആനന്ദ ലഹരീ...

മാനസമാകും സിംഹാസനത്തിൽ
നീയൊരു ലാവണ്യറാണി
ജീവിതമാകും വൃന്ദാവനിയിൽ...
നീയൊരു നന്ദകുമാരൻ... എന്റെ
നിരുപമ രാജകുമാരൻ..
രജനീ ഹേമന്തരജനി മാദകശൃംഗാര രജനീ
മാദക ശൃംഗാര രജനീ...

തങ്കക്കിനാവിൻ താമരക്കുളത്തിൽ
നീയൊരു മായാമരാളം..
ഭാവനയാകും വിണ്ണിൽ നീയൊരു
ഭാസുര സുന്ദരതാരം... എന്റെ
ഭാഗ്യാതിരേകത്തിൻ താരം...

രജനീ ഹേമന്തരജനി മാദകശൃംഗാര രജനീ
മാദക ശൃംഗാര രജനീ...
ലഹരീ ആനന്ദലഹരീ അനുപമ സൗന്ദര്യ ലഹരീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Rajanee hemantha

Additional Info

Year: 
1978

അനുബന്ധവർത്തമാനം