കുളിരണ് ദേഹം

കുളിരണ് ദേഹം കുഞ്ഞിക്കുയിലേ കൂടെയിരിക്കാൻ വായോ

വളരണു ദാഹം വർണ്ണക്കിളിയേ

പൂന്തേനിത്തിരി തായോ

ഓഹോഹോഹോഹോ

ഓഹോഹോഹോഹോ ഹൊയ്യാ

 

കരിമീൻ കണ്ണാൾ കരളിന്നുള്ളിൽ കളിയമ്പെയ്യല്ലേ

തങ്കം കളിയമ്പെയ്യല്ലേ

ഓമൽ ചുണ്ടിലെ മുന്തിരിയെല്ലാം

ഒളിച്ചു വെയ്ക്കല്ലേ

വെറുതേ ഒളിച്ചു വെയ്ക്കല്ലേ

ഓഹോഹോഹോഹോ ഹൊയ്യാ

ഓഹോഹോഹോഹോ ഹൊയ്യാ

 

തുടുപൂങ്കവിളീൽ പൂന്തേനലകൾ തുളുമ്പി നില്പല്ലേ

തുള്ളീ തുളുമ്പി നില്പല്ലേ

വിരിഞ്ഞ നെഞ്ചിൽ നിന്നെ പുൽകാൻ

വിടർന്നു നില്പല്ലേ മോഹം

വിടർന്നു നില്പല്ലേ

ഓഹോഹോഹോഹോ

ഓഹോഹോഹോഹോ ഹൊയ്യാ

(കുളിരണൂ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kuliranu deham