ജി കുമാരപിള്ള
പെരിങ്ങര പി.ഗോപാലപിള്ളയുടെയും പാർവ്വതിയമ്മയുടെയും മകനായി 1923 ആഗസ്റ്റ് 22 ആം തിയതി കോട്ടയത്തിനടുത്തുള്ള വെന്നിമലയിൽ ജനിച്ചു.
ചങ്ങനാശ്ശേരി എസ്.ബി. കോളേജിൽ നിന്ന് ബിരുദമെടുത്ത അദ്ദേഹം മുംബൈയിൽ ഗുമസ്തനായും സെക്രട്ടേറിയറ്റിൽ ക്ലാർക്കായും ജോലി നോക്കി. തുടർന്ന് യൂണിവേഴ്സിറ്റി കോളേജിൽ ലക്ചറർ ആയി.
ഗാന്ധിയനായിരുന്ന ഇദ്ദേഹം പൗരാവകാശം/മദ്യനിരോധനം/ ഗാന്ധിമാർഗ്ഗം തുടങ്ങിയ മേഖലകളിൽ സജീവമായി പ്രവർത്തിച്ചു.
ഉത്തരായനത്തിലെ 'ഹൃദയത്തിൻ രോമാഞ്ചം' എന്ന ഗാനം/ ധർമ്മയുദ്ധത്തിൽ 'കാമുക ഹൃത്തിൽ കവിത പുരട്ടും' എന്ന ഗാനം തുടങ്ങിയവ ഇദ്ദേഹത്തിന്റെ കവിതകളാണ്.
20 ലേറെ പുസ്തകങ്ങൾ രചിച്ചിട്ടുള്ള അദ്ദേഹത്തിന്റെ പ്രധാന കൃതികൾ അരളിപ്പൂക്കൾ/മരുഭൂമിയുടെ കിനാവുകൾ/ഓർമ്മയുടെ സുഗന്ധം/
സപ്തസ്വരം എന്നിവയാണ്.
കേരള സാഹിത്യ അക്കാദമി നിർവ്വാഹക സമിതി അംഗമായിരുന്ന അദ്ദേഹത്തിനു ഓടക്കുഴൽ പുരസ്കാരം/കേരള സാഹിത്യ അക്കാദമി പുരസ്കാരം
എന്നിങ്ങനെയുള്ള അവർഡുകൾ ലഭിച്ചിട്ടുണ്ട്.
2000 സെപ്റ്റംബർ 17 ആം തിയതി തന്റെ 77 ആം വയസ്സിൽ അദ്ദേഹം
തൃശ്ശൂരിൽ വെച്ച് അന്തരിച്ചു.