കോഴിക്കോട് പുഷ്പ

Kozhikkod Pushpa
Date of Death: 
Thursday, 1 August, 2024
ആലപിച്ച ഗാനങ്ങൾ: 1

കണ്ണൂർ ജില്ലയിലെ തലശ്ശേരിയിലാണ് പുഷ്പയുടെ ജനനം. മൂത്തസഹോദരിമാരായ തുളസിയും കൗസല്യയും കാലിക്കറ്റ് സിസ്റ്റേഴ്‌സ് എന്നപേരിൽ കച്ചേരികൾ അവതരിപ്പിച്ചിരുന്നു. അവരിൽനിന്നായിരുന്നു പുഷ്പയുടെ സംഗീതപഠനം. 1950 -ൽ കോഴിക്കോട് ആകാശവാണിയുടെ ഓപ്പ പുഷ്പയുടെ ‘സുലളിത സുമധുര’ എന്ന ലളിതഗാനം സഹോദരിമാരോടൊപ്പം ആലപിച്ചുകൊണ്ടാണ് പ്രൊഫഷണൽ സംഗീതലോകത്ത് തുടക്കം കുറിയ്ക്കുന്നത്. 

1953 -ൽ ലോകനീതി എന്ന സിനിമയിൽ അഭയദേവ് - ദക്ഷിണാമൂർത്തി സഖ്യത്തിന്റെ രണ്ടു ഗാനങ്ങൾ ആലപിച്ചുകൊണ്ടാണ് പുഷ്പ സിനിമയിൽ അരങ്ങേറുന്നത്. തുടർന്ന് 1954 -ൽ നീലക്കുയിൽ എന്ന സിനിമയിൽ പി ഭാസ്ക്കരൻ - കെ രാഘവൻ കൂട്ടുകെട്ടിൽ "കടലാസു വഞ്ചിയേറി.. എന്ന പ്രശസ്ത ഗാനം ആലപിച്ചു. തന്റെ പതിനാലാം വയസ്സിലായിരുന്നു പുഷ്പ നീലക്കുയിലിൽ പാടിയത്. ആകെ രണ്ടു സിനിമയിലെ കോഴിക്കോട് പുഷ്പ പാടിയിട്ടുള്ളൂ.

പുഷ്പയുടെ ഭർത്താവ് പരേതനായ കെ വി സുകുമാരൻ. മക്കൾ പരേതനായ പുഷ്പരാജ് വാചാലി, സൂര്യ, സൈറ. 2024 ഓഗസ്റ്റിൽ പുഷ്പ അന്തരിച്ചു.