വിണ്ണിൻ മേട്ടിലിന്നേതോ

വിണ്ണിൻ മേട്ടിലിന്നേതോ..
മൗനം രാഗസാന്ദ്രമായ്
മണ്ണിൻ കൂട്ടിലീ ഞാനോ..
തേങ്ങി ശോകസാന്ദ്രമായ്..
തളരും മനസിൻ തണലായ്‌ തീരാൻ..
ഇനിയെന്നു വന്നു ചേർന്നിടും..
കുളിരോലും കനവായ് നീ ..(2)

മഞ്ഞുതുള്ളികൾ പുൽകും..
മലർ തിങ്കളാരിരം പാടി
കുഞ്ഞുപൂവിനും കൂട്ടിൽ..
ചെല്ലകാറ്റ് കൂട്ടിനായ് കൂടി..
സാന്ത്വനം തേടുമീ സാഗരം കേഴവേ..
കനിവാർന്നു പെയ്യുമോ എന്നിൽ
മധുവാർന്നൊരായിരം പൂക്കൾ ..

വിണ്ണിൻ മേട്ടിലിന്നേതോ..
മൗനം രാഗസാന്ദ്രമായ്
മണ്ണിൻ കൂട്ടിലീ ഞാനോ..
തേങ്ങി ശോകസാന്ദ്രമായ്..
തളരും മനസിൻ തണലായ്‌ തീരാൻ..
ഇനിയെന്നു വന്നു ചേർന്നിടും..
കുളിരോലും കനവായ് നീ .
വിണ്ണിൻ മേട്ടിലിന്നേതോ..
മൗനം രാഗസാന്ദ്രമായ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
vinnin mettilinnetho