വസന്തം വാകമലരേ നിന്‍

ആ ..ആ
വസന്തം വാകമലരേ നിന്‍.. ഹൃദന്തം സുരഭിലമാക്കി
തുളുമ്പും തൂനിലാവാലേ.. തലോടി തളിരുടലാകെ
വാരിളം തിങ്കളേ നിന്‍ പൊന്നോമല്‍ച്ചുണ്ടിലെന്നും
താമരത്തേനുലാവും.. പൈമ്പാലായ്‌ പെയ്തിറങ്ങാം
ഒന്നരികേ വാ ഓ
വസന്തം വാകമലരേ നിന്‍.. ഹൃദന്തം സുരഭിലമാക്കി
തുളുമ്പും തൂനിലാവാലേ.. തലോടി തളിരുടലാകെ

പൂഞ്ചില്ലയില്‍ മറഞ്ഞേ നില്‍ക്കവേ
തുടിക്കും നെഞ്ചുമായ്.. അലിഞ്ഞേ നില്‍ക്കവേ
കിനാവിന്റെ വര്‍ണ്ണജാലം തലോടുന്ന സ്വര്‍ണ്ണനാളം
കിനാവിന്റെ വര്‍ണ്ണജാലം തലോടുന്ന സ്വര്‍ണ്ണനാളം
പകര്‍ന്നേകി ആദ്യരാവില്‍..
ഇതേ സൗമ്യമാം സ്വരം..
വസന്തം വാകമലരേ നിന്‍.. ഹൃദന്തം സുരഭിലമാക്കി
തുളുമ്പും തൂനിലാവാലേ തലോടി തളിരുടലാകെ

വിഭാതം ചാര്‍ത്തുമീ കുളിർ പൂംചന്ദനം
വിലോലം നമ്മളില്‍..വിളമ്പും സാന്ത്വനം
ഇതാണെന്റെ ജന്മപുണ്യം.. ഇതാണെന്റെ ധന്യഭാവം
ഇതാണെന്റെ ജന്മപുണ്യം.. ഇതാണെന്റെ ധന്യഭാവം
ഇതാണെന്നുമെന്നുമെന്നെ.. നിനക്കേകിടാം.. വരം

വസന്തം വാകമലരേ നിന്‍.. ഹൃദന്തം സുരഭിലമാക്കി
തുളുമ്പും തൂനിലാവാലേ തലോടി തളിരുടലാകെ
താമരത്തേനുലാവും.. പൈമ്പാലായ്‌ പെയ്തിറങ്ങാം
ഒന്നരികേ വാ ഓ
വസന്തം വാകമലരേ നിന്‍.. ഹൃദന്തം സുരഭിലമാക്കി
തുളുമ്പും തൂനിലാവാലേ.. തലോടി തളിരുടലാകെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
vasantham vakamalare nin

Additional Info

Year: 
1993

അനുബന്ധവർത്തമാനം