പനിനീരണിഞ്ഞ നിലാവിൽ
ആ.....
പനിനീരണിഞ്ഞ നിലാവിൽ നവരാഗമല്ലികപോലെ
മനതാരിൽ വന്ന കിനാവേ ഹാ മാഞ്ഞുപോകരുതേ
പനിനീരണിഞ്ഞ നിലാവിൽ നവരാഗമല്ലികപോലെ
മിഴിനീരണിഞ്ഞ പ്രഭാതം ഒരു പ്രേതദേവതപോലെ
വരവായ് നിങ്ങളെ മായ്ക്കാൻ
വരവായ് നിങ്ങളെ മായ്ക്കാൻ
മണിദീപനാളവുമേന്തി
മണിദീപനാളവുമേന്തി
പനിനീരണിഞ്ഞ നിലാവിൽ നവരാഗമല്ലികപോലെ
മഴവില്ലിനേഴുനിറങ്ങൾ മണിവീണയിലേഴുസ്വരങ്ങൾ
ഇതു ഭൂമിയാണിവിടെല്ലാം
പുതുമോടിയോടെ വിളങ്ങും
പുതുമോടിയോടെ വിളങ്ങും
വിടരുന്ന മലരുകൾ തേടി
അലയുന്ന മധുപന്മാരേ
കൊഴിയുന്ന പൂവുകളെഴുതും
കൊഴിയുന്ന പൂവുകളെഴുതും
മിഴിനീരിൽ നിങ്ങടെ ഗാനം
മിഴിനീരിൽ നിങ്ങടെ ഗാനം
പനിനീരണിഞ്ഞ നിലാവിൽ നവരാഗമല്ലികപോലെ
മനതാരിൽ വന്ന കിനാവേ ഹാ മാഞ്ഞുപോകരുതേ നീ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
panineeraninja nilavil
Additional Info
Year:
1979
ഗാനശാഖ: