സോമവദനേ ശോഭനേ

ആ ആ
സോമവദനേ
സോമവദനേ ശോഭനേ നിൻ
സരളപദങ്ങളിലിളകും നൂപുര
സ്വർഗ്ഗീയ സംഗീതമേളം...
എന്നെയൊരജ്ഞാത ലയമേഖലയുടെ
ഗോപുരപാലകനാക്കി...
സോമവദനേ ശോഭനേ നിൻ
സരളപദങ്ങളിലിളകും നൂപുര
സ്വർഗ്ഗീയ സംഗീതമേളം...
എന്നെയൊരജ്ഞാത ലയമേഖലയുടെ
ഗോപുരപാലകനാക്കി...സോമവദനേ

പദാനുപദ നടനങ്ങളിലൂടെൻ
ഭാവനയിൽ നീ കുളിരല പാകി...ആ  (2)
നിന്റെ ചിലങ്കകൾ.. എന്റെ മനോരഥ
സ്പന്ദന താളതരംഗങ്ങളായി..
മറന്നൂ ഞാൻ എന്നേ മറന്നു

സോമവദനേ ശോഭനേ
സരളപദങ്ങളിലിളകും നൂപുര
സ്വർഗ്ഗീയ സംഗീതമേളം...
എന്നെയൊരജ്ഞാത ലയമേഖലയുടെ
ഗോപുരപാലകനാക്കി...സോമവദനേ

വിലാസവതി നിൻ വിരൽമുദ്രകളെൻ
വികാരവീണാ പല്ലവി മീട്ടി...ആ (2)
നിൻ ചലനങ്ങളിൽ എന്നനുഭൂതികൾ
താണ്ഡവ ലാസ്യ കലാശങ്ങളാടി
തളർന്നു ഞാനാകെ തളർന്നു

സോമവദനേ ശോഭനേ
സരളപദങ്ങളിലിളകും നൂപുര
സ്വർഗ്ഗീയ സംഗീതമേളം...
എന്നെയൊരജ്ഞാത ലയമേഖലയുടെ
ഗോപുരപാലകനാക്കി...സോമവദനേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
somavadane shobhane

Additional Info

Year: 
1979

അനുബന്ധവർത്തമാനം