ഖജുരാഹോയിലെ പ്രതിമകളേ

(M)ഖജുരാഹോയിലെ പ്രതിമകളേ...(F)ഖജുരാഹോയിലെ പ്രതിമകളേ
കല്ലിലുറങ്ങിയ കവിതകളേ..
(F)ഖജുരാഹോയിലെ പ്രതിമകളേ
കല്ലിലുറങ്ങിയ കവിതകളേ..
ആശ്രമകലകൾ അനശ്വരമാക്കിയ
ആരണ്യവാസികളേ...
മുനിയുടെ മാനസകന്യകളേ
ഖജുരാഹോയിലെ പ്രതിമകളേ...

(M)ഉജ്ജയിനിയിലെ സോപാനങ്ങളിൽ...(F)ഉജ്ജയിനിയിലെ സോപാനങ്ങളിൽ
സാലഭഞ്ജികമാരായ് - നിങ്ങൾ
താലവൃന്ദങ്ങളേന്തി...
ശ്രാവസ്തിയിലെ വനവിഹാരങ്ങളിൽ
ശരണം പാടിയിരുന്നു...
(Ch)ബുദ്ധം ശരണം ഗച്ഛാമി
ധർമ്മം ശരണം ഗച്ഛാമി
സംഘം ശരണം ഗച്ഛാമി

(M)എല്ലോറയിലെ ഗുഹാമുഖങ്ങളിൽ...(F)എല്ലോറയിലെ ഗുഹാമുഖങ്ങളിൽ
ദ്വാരപാലകരായി - നിങ്ങൾ
ഘോരരൂപികളായി...(എല്ലോറ )
തക്ഷശിലയിലെ താമരപ്പൊയ്കയിൽ
തക്ഷശിലയിലെ താമരപ്പൊയ്കയിൽ
താമ്രവർണ്ണികളായി...നിങ്ങൾ
ജലദേവതമാരായി
ജലദേവതമാരായി...
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
khajurahoyile prathimakale

Additional Info

Year: 
1979

അനുബന്ധവർത്തമാനം