ഒരജ്ഞാതപുഷ്പം വിരിഞ്ഞൂ
ഒരജ്ഞാതപുഷ്പം വിരിഞ്ഞൂ
ഒരുന്മാദഗന്ധം പരന്നൂ
ഏകാന്തവാതില് തുറന്നു
ഇണക്കിളി നീയും വന്നൂ ഓ (2)
ഇളം നെഞ്ചിന് താളങ്ങള്‍
ഇളം കാറ്റിന് ഗാനങ്ങള്‍ (2)
പകല്‍ കാണും സ്വപ്നം പോല്‍
ഇതാ പ്രേമ ബിംബങ്ങള്‍ (2)
ഓ നിനക്കായെന്നാത്മാവില്
തുടിക്കും വികാരങ്ങള്‍ (2)
ഒരജ്ഞാതപുഷ്പം വിരിഞ്ഞൂ
ഒരുന്മാദഗന്ധം പരന്നൂ
ഏകാന്തവാതില് തുറന്നു
ഇണക്കിളി നീയും വന്നൂ
ഇണക്കിളി നീയും വന്നൂ
മണല്‍ മൂടും തീരങ്ങള്‍
മദിച്ചേറും ഓളങ്ങള്‍ (2)
മുകില്‍ തൂകും രാഗങ്ങള്‍
ഇതാ പ്രേമ ഹംസങ്ങള്‍ (2)
ഓ നമുക്കായ് തല്പങ്ങള്
ഒരുക്കുന്നു സായാഹ്നം (2)
ഒരജ്ഞാതപുഷ്പം വിരിഞ്ഞൂ
ഒരുന്മാദഗന്ധം പരന്നൂ
ഏകാന്തവാതില് തുറന്നു
ഇണക്കിളി നീയും വന്നൂ
ഓ ..ഓ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
orajnatha pushpam
Additional Info
Year:
1983
ഗാനശാഖ: